India - 2024

ചര്‍ച്ച് ബില്‍: അത്യന്തം പ്രതിഷേധാര്‍ഹമെന്നു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്

സ്വന്തം ലേഖകന്‍ 26-02-2019 - Tuesday

കൊച്ചി: നിയമപരിഷ്‌കരണ കമ്മീഷന്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ച കേരള ചര്‍ച്ച് ബില്‍ 2019 അത്യന്തം പ്രതിഷേധാര്‍ഹമെന്നു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി. ഇടവകതലം മുതല്‍ വ്യവസ്ഥാപിതമായ പൊതുയോഗങ്ങളിലൂടെയും പ്രതിനിധി യോഗങ്ങളിലൂടെയും വളരെ സുതാര്യമായ രീതിയില്‍ കത്തോലിക്ക സഭ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നു. നൂറ്റാണ്ടുകളായി തുടരുന്ന ഈ നടപടിക്രമങ്ങളില്‍ യുവജനങ്ങള്‍ക്കു ബഹുമാനവും വിശ്വാസവുമുണ്ട്.

ഇവ രാജ്യത്തിന്റെ ഭരണഘടനയുടെയും നീതിന്യായ സംവിധാനങ്ങളുടെയും മൂല്യസംഹിതകള്‍ പാലിച്ചുള്ളതുമാണ്. അതിനാല്‍ പുതിയൊരു നിയമം അപ്രസക്തമാണ്. ഈ ചര്‍ച്ച് പ്രോപര്‍ട്ടീസ് ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നു കാക്കനാട്ട് ചേര്‍ന്ന സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ. ജോസഫ് ആലഞ്ചേരില്‍, ബിവിന്‍ വര്‍ഗീസ്, അഞ്ജന ട്രീസ ജോസഫ്, വിപിന്‍ പോള്‍, വിനോദ് റിച്ചാര്‍ഡ്‌സന്‍, ജോസ്‌മോന്‍, സിസ്റ്റര്‍ അഖില സിഎംസി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »