India - 2024

ചര്‍ച്ച് ബില്‍: ക്രൈസ്തവര്‍ക്കു നേരെയുള്ള കടന്നാക്രമണമെന്നു പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകന്‍ 26-02-2019 - Tuesday

തൃശൂര്‍: ചര്‍ച്ച് ബില്‍ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ക്രൈസ്തവര്‍ക്കുനേരെയുള്ള കടന്നാക്രമണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ യുഡിഎഫ് അതിശക്തമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ ഡിസിസിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ശബരിമല വിഷയത്തിലൂടെ ഹിന്ദുക്കള്‍ക്കെതിരെ കടന്നാക്രമണം നടത്തിയ സര്‍ക്കാര്‍ ഈ ബില്ലിലൂടെ െ്രെകസ്തവരെയും കടന്നാക്രമിക്കാന്‍ തയാറാകൂകയാണ്. ബില്ലിനെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. പള്ളികളും സ്ഥാവരജംഗമ വസ്തുക്കളും വിശ്വാസികളുടേതാണ്. ഇടവകകളുടെ സ്വത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതംഗീകരിക്കാന്‍ സാധിക്കില്ല. ക്രൈസ്തവരെ ദ്രോഹിക്കാനുള്ള ഈ ബില്‍ ഉടനടി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


Related Articles »