India - 2024

ഞായറാഴ്ചകളിൽ പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിക്കണം: കെഎൽസിഎ

സ്വന്തം ലേഖകന്‍ 27-02-2019 - Wednesday

കൊച്ചി: വിവിധ കാരണങ്ങളാൽ മാറ്റിവെച്ച പരീക്ഷകൾ ഞായറാഴ്ച നടത്താനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി കെ ടി ജലീലിനും മുഖ്യമന്ത്രിക്കും കെഎൽസിഎ സംസ്ഥാനസമിതി പരാതി നൽകി. ഞായറാഴ്ചകളിൽ ക്രൈസ്തവർക്ക് വിശ്വാസപരമായ കാരണങ്ങളാൽ ദേവാലയത്തിൽ നിർബന്ധമായും സംബന്ധിക്കേണ്ടതുണ്ട്. അതിന് തടസ്സമാകുന്ന രീതിയിൽ പരീക്ഷകൾ ക്രമീകരിക്കരുതെന്നും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.


Related Articles »