India - 2025
ചര്‍ച്ച് ആക്ട് ബില്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ ലോ റിഫോംസ് കമ്മീഷന്‍ യോഗം
സ്വന്തം ലേഖകന്‍ 28-02-2019 - Thursday
തിരുവനന്തപുരം: ചര്‍ച്ച് ആക്ട് ബില്‍ സംബന്ധിച്ചു ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിശദമായി ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ കേരളാ ലോ റിഫോംസ് കമ്മീഷന്‍ യോഗം ചേരും. കമ്മീഷന്റെ കോട്ടയത്തെ ഓഫീസിലാണു യോഗം. ചര്‍ച്ച് ആക്ട് ബില്ലിന്‍മേല്‍ പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ മാര്‍ച്ച് ആറു വരെ ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് രണ്ടു ദിവസമായി ലോ റിഫോംസ് കമ്മീഷന്‍ ചര്‍ച്ച ചെയ്യുക. ചര്‍ച്ച് ആക്ട് ബില്‍ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും lawreformskerala@gmail.com എന്ന ഇ മെയില്‍ വഴി മാര്‍ച്ച് ആറു വരെ സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് കേരളാ ലോ റിഫോംസ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു.
