India - 2025

ഞായറാഴ്ചകളില്‍ പരീക്ഷ നടത്തുവാന്‍ തീരുമാനിച്ചിട്ടില്ല: കെ.ടി ജലീല്‍

സ്വന്തം ലേഖകന്‍ 01-03-2019 - Friday

തിരുവനന്തപുരം: സര്‍വകലാശാലകളിലെയോ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മറ്റു സ്ഥാപനങ്ങളുടെയോ പരീക്ഷകളൊന്നും തന്നെ ഞായറാഴ്ചകളില്‍ നടത്തുന്നതിനു തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. അവിചാരിതമായി മാറ്റിവയ്ക്കപ്പെടുന്ന പരീക്ഷകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നടത്തി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കി സമയബന്ധിതമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിനു അവസരമൊരുക്കണമെന്നു മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞായറാഴ്ചകളില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മന്ത്രി പറഞ്ഞു. ക്രൈസ്തവര്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ഞായറാഴ്ചകളില്‍ പരീക്ഷ നടത്തുവാനുള്ള നീക്കത്തിനെതിരെ കെഎൽസിഎ സംസ്ഥാന സമിതി അടക്കം വിവിധ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരിന്നു.


Related Articles »