India - 2024
ദുരന്ത ഭൂമിയില്‍ ആശ്വാസമായി താമരശേരി രൂപതയുടെ പാലിയേറ്റീവ് യൂണിറ്റ്
13-08-2019 - Tuesday
നാദാപുരം: ഉരുള്‍ പൊട്ടലുണ്ടായ വിലങ്ങാട്ടെ ദുരന്ത ഭൂമിയില്‍ ആശ്വാസമായി താമരശേരി രൂപതയുടെ പാലിയേറ്റീവ് മൊബൈല്‍ യൂണിറ്റ്. കോഴിക്കോട്ടു നിന്നെത്തിയ ഡോക്ടര്‍ ജിജി ജോസഫിന്റെ നേത്യത്വത്തിലാണ് രോഗികളെ പരിശോധിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുമായാണ് വിദഗ്ധ സംഘം വിലങ്ങാട്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വിവിധ ക്യാമ്പുകളിലെത്തിയവര്‍ക്ക് വിദഗ്ധ സംഘത്തിന്റെ ശുശ്രൂഷ ഏറെ പ്രയോജനപ്രദമായി.
ഇവര്‍ക്കാവശ്യമായ മരുന്നുകളും ചികില്‍സയും ഇവിടെ നിന്ന് നല്‍കി. വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂര്‍ എന്നിവിടങ്ങളിലെത്തി രോഗികളെ 97 ലേറെ രോഗികളെ പരിശോധിച്ചു. ഉരുള്‍ പൊട്ടലുണ്ടായ ആലിമൂലയിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രന്‍ മൊബൈല്‍ ക്ലിനിക്ക് സന്ദര്‍ശിച്ചു. കാക്കവയലില്‍ നടക്കേണ്ട ക്യാമ്പ് ആലിമൂലയിലെ ദുരന്തമറിഞ്ഞ് വിലങ്ങാട്ടേക്ക് മാറ്റുകയായിരുന്നു.