News - 2026

അപരനെ സഹായിക്കുമ്പോള്‍ ദാതാവിന്റെ ഹൃദയം ദൈവകൃപയിലേക്ക് തുറക്കുന്നു: ലെയോ പാപ്പ

പ്രവാചകശബ്ദം 29-08-2026 - Saturday

വത്തിക്കാന്‍ സിറ്റി: അപരനെ സഹായിക്കുമ്പോള്‍ ദാതാവിന്റെ ഹൃദയം ദൈവകൃപയിലേക്ക് തുറക്കുകയാണെന്ന് ലെയോ പാപ്പ. അമേരിക്കയിൽ നിന്നുള്ള വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾക്ക് ഇന്നലെ വത്തിക്കാനിൽവെച്ച് സന്ദേശം നൽകുകയായിരിന്നു പാപ്പ. ദരിദ്രർക്ക് വേണ്ടി കൂടുതൽ സ്വയം സമർപ്പിക്കുവാനും അപ്രകാരം ഹൃദയങ്ങളെയും മനസ്സുകളെയും ക്രമാനുഗതമായി ശുദ്ധീകരിച്ചുകൊണ്ട്, അയൽക്കാരനിൽ ക്രിസ്തുവിനെ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുവാൻ സാധിക്കട്ടെയെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

സ്നേഹത്താൽ പ്രചോദിതമാകുമ്പോൾ ആവശ്യമുള്ളവരെ സഹായിക്കുക മാത്രമല്ല, ദാതാവിന്റെ ഹൃദയം ദൈവകൃപയിലേക്ക് തുറക്കുകയാണ് ചെയ്യുന്നത്. ദരിദ്രർക്ക് വേണ്ടി കൂടുതൽ സ്വയം സമർപ്പിക്കുവാനും, അപ്രകാരം, ഹൃദയങ്ങളെയും മനസ്സുകളെയും ക്രമാനുഗതമായി ശുദ്ധീകരിച്ചുകൊണ്ട്, അയൽക്കാരനിൽ ക്രിസ്തുവിനെ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുവാൻ സാധിക്കട്ടെയെന്നു പാപ്പ ആശംസിച്ചു.

നിത്യ നഗരമായ റോമിൽ, തീർത്ഥാടകരെന്ന നിലയിൽ എത്തുമ്പോൾ, അത് ഏവരുടെയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും, കർത്താവിനെയും അവിടുത്തെ സഭയെയും സേവിക്കുവാനുള്ള ആഗ്രഹം ആഴത്തിലാക്കുകയും ചെയ്യട്ടെ. ദൈവദത്തമായ ദാനങ്ങളും, കഴിവുകളും സൗജന്യമായി സമർപ്പിക്കുന്നതിലൂടെ, സേവനത്തിലൂടെ ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള വിശ്വാസ സാക്ഷ്യം നൽകുന്നവരാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങള്‍. കർത്താവിന്റെ കൃപ ഏവരുടെയും സേവനത്തെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കർത്താവുമായുള്ള ഈ ബന്ധം ഇനിയും പരിപോഷിപ്പിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.


Related Articles »