India - 2024

ചായ് പതിനേഴാമത് ദേശീയ ആരോഗ്യ കോണ്‍ഫറന്‍സിന് ആരംഭം

സ്വന്തം ലേഖകന്‍ 18-10-2019 - Friday

ന്യൂഡല്‍ഹി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനേഴാമത് ദേശീയ ആരോഗ്യ കോണ്‍ഫറന്‍സിന് ഡല്‍ഹിയില്‍ ഇന്നലെ തുടക്കമായി. ഇന്നലെ രാവിലെ ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ തോമസ് കൂട്ടോയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് അസോസിയേഷന്റെ ആത്മീയ ഉപദേഷ്ടാവ് ബിഷപ്പ് ഡോ. പ്രകാശ് മല്ലവാരപ്പ് പതാക ഉയര്‍ത്തി. ഇന്ത്യയൊട്ടാകെ നിന്നും മുന്നൂറിലധികം ആശുപത്രികളുടെ ഡയറക്ടര്‍മാരും ആശുപത്രി അധികൃതരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. 1943ല്‍ സിസ്റ്റര്‍ ഡോ. മേരി ന്തോവറി സ്ഥാപിച്ച കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ശൃംഖലയാണ്. അസോസിയേഷനില്‍ ഇതിനോടകം 3500 അംഗത്വ സ്ഥാപനങ്ങളുണ്ട്.


Related Articles »