Meditation. - April 2024
പിതാവിന്‍റെ ഇഷ്ടം സന്തോഷപൂര്‍വ്വം നിറവേറ്റിയ യേശു
സ്വന്തം ലേഖകന്‍ 22-04-2022 - Friday
"ഞാൻ നല്ല ഇടയൻ ആണ്. നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവൻ സമർപ്പിക്കുന്നു" (യോഹന്നാൻ 10 : 11).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-22
താന്‍ അനുഭവിക്കാന്‍ പോകുന്ന പീഡാ സഹനങ്ങളെ മുന്‍കൂട്ടി കണ്ടു കൊണ്ടാണ് യേശു നല്ല ഇടയന്‍റെ ഉപമ പങ്ക് വെക്കുന്നത്. മാനവവംശത്തോടുള്ള യേശുവിന്റെ അളവറ്റ സ്നേഹത്തിന്റെ പ്രത്യക്ഷമായ ഒരു പ്രകടനമായിരിന്നു അവിടുന്നു കുരിശില്‍ അര്‍പ്പിച്ച ബലി. പിതാവിൽ നിന്നും ലഭിച്ച ആഴമായ സ്നേഹവും കരുതലും യേശു മാനവ വംശത്തിന് നല്കി. പിതാവിന്റെ ഇഷ്ടത്തിന് കീഴ്വഴങ്ങി അവിടുന്നു സ്വജീവൻ തന്നെ ബലിയായി നൽകി.
കുരിശിലെ അവിടുത്തെ ബലി പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ വേണ്ടിയായിരുന്നു. വചനം പറയുന്നു, "തന്റെ ഏകജാതനെ കുരിശിൽ ബലിയായി നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേയ്ക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കുവാനല്ല പ്രത്യുത, അവൻ വഴി ലോകം രക്ഷ പ്രാപിക്കുവാൻ ആണ്" (യോഹ 3:16).
ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം, നാം ദൈവത്തോട് വിശ്വസ്തത പാലിച്ച് കൊണ്ടാണോ ജീവിക്കുന്നത്? ജീവിതത്തില്‍ സഹനങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ നാം അതിനെ സ്വീകരിക്കുന്നത് എപ്രകാരമാണ്?
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.