India - 2024
ഇടവകാംഗങ്ങളുടെ മൃതസംസ്കാരം: പ്രത്യേക രജിസ്റ്റര്‍ വികാരി സൂക്ഷിക്കണമെന്നു അസാധാരണ ഗസറ്റ്
11-01-2020 - Saturday
തിരുവനന്തപുരം: മരണമടയുന്ന ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കുന്ന കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ നിയമം 2020 അനുസരിച്ചു സംസ്‌കരിക്കപ്പെടുന്നവരുടെ പ്രത്യേക രജിസ്റ്റര്‍ ഇടവക വികാരി സൂക്ഷിക്കണമെന്നു ഇതു സംബന്ധിച്ചു പുറത്തിറങ്ങിയ അസാധാരണ ഗസറ്റില്‍ പറയുന്നു. നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്നവര്‍ക്കെല്ലാം സ്ഥിരം രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഇടവക വികാരി നല്‍കണം.
ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് അസാധാരണ ഗസറ്റായി വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം പുറത്തിറങ്ങിയതോടെ നിയമം പ്രാബല്യത്തിലായി. ബൈബിളില്‍ വിശ്വസിക്കുകയും യേശുക്രിസ്തുവിനെ ഏക ദൈവപുത്രനായി അംഗീകരിക്കുകയും ചെയ്തവരേയും ജ്ഞാനസ്‌നാനം സ്വീകരിച്ചവരേയുമാണ് ക്രിസ്ത്യാനിയായി പരിഗണിക്കുന്നതെന്നും നിര്‍വചനത്തില്‍ പറയുന്നു. െ്രെകസ്തവ ദേവാലയങ്ങള്‍ക്കെല്ലാം ഇതു ബാധകമാണ്.