India - 2024

തിരുവോസ്തി അവഹേളനം: ബെംഗളൂരു അതിരൂപതയില്‍ ഇന്ന് പരിഹാര പ്രാര്‍ത്ഥനാദിനം

സ്വന്തം ലേഖകന്‍ 24-01-2020 - Friday

ബെംഗളൂരു: കത്തോലിക്ക വിശ്വാസത്തിന്‍റെ അടിസ്ഥാനമായ വിശുദ്ധ കുര്‍ബാനയോട് അക്രമികള്‍ കാണിച്ച അനാദരവിനും അവഹേളനത്തിനും പരിഹാരമായി ബെംഗളൂരു അതിരൂപത ഇന്ന്‌ പരിഹാര പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഇന്ന്‍ 12 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കുന്നുണ്ട്. ദിവ്യകാരുണ്യ അവഹേളനത്തിന് പരിഹാരമായി പ്രാര്‍ത്ഥനകള്‍ നടത്തുവാനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പീഡിതരായ ക്രൈസ്തവര്‍ക്കുവേണ്ടി ഈ ദിവസം പ്രാര്‍ത്ഥിക്കുവാനും അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മച്ചാഡോയാണ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ജനുവരി 22 ബുധനാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതനായ അക്രമി ദേവാലയത്തില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സക്രാരി കുത്തിത്തുറന്ന അക്രമി തിരുവോസ്തി വലിച്ചെറിഞ്ഞു. തിരുവസ്ത്രങ്ങളും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും നശിപ്പിച്ചു. പോലീസ് അന്വേഷണം ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. അതേസമയം ഗുരുതരമായ സംഭവത്തില്‍ ദുഃഖം അറിയിക്കുന്നതായും അതിരൂപതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മാണ്ഡ്യ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രസ്താവനയില്‍ കുറിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »