Faith And Reason - 2024

കൊറോണ: ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി എഫ്‌എ‌ബി‌സി തലവന്‍

സ്വന്തം ലേഖകന്‍ 11-02-2020 - Tuesday

യങ്കോണ്‍: കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് (എഫ്‌എ‌ബി‌സി) തലവന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ. ഇത് സംബന്ധിച്ചു ഏഷ്യയിലെ 26 രാജ്യങ്ങളിലെ മെത്രാന്മാര്‍ക്ക് അദ്ദേഹം കത്തയച്ചു. കൊറോണ വൈറസ് നിയന്ത്രണവിധേയമാകുന്നതിന് നാം തുടര്‍ച്ചയായി മാതാവിന്റെ സംരക്ഷണം യാചിച്ചു പ്രാര്‍ത്ഥിക്കണമെന്നും അമ്മ തന്റെ സൗഖ്യദായകമായ കരം നമ്മുടെ നേരെ നീട്ടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. മ്യാന്മാറിലെ യങ്കോണ്‍ അതിരൂപതയുടെ അധ്യക്ഷനാണ് കര്‍ദ്ദിനാള്‍ ചാള്‍സ് ബോ.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ ആകെ 1011 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം 103 പേര്‍ മരണമടഞ്ഞു. രാജ്യത്തു കൊറോണ ബാധിച്ചവരുടെ എണ്ണം 42,300 ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇന്ന്‍ ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ കൊറോണ ഇരകളുടെ സൗഖ്യത്തിനായി നമ്മുക്കും പ്രാര്‍ത്ഥിക്കാം

More Archives >>

Page 1 of 24