Faith And Reason - 2024
വിശ്വാസികളുടെ ഫോട്ടോ ദേവാലയത്തിൽ ഉറപ്പിച്ച് വൈദികന്റെ ബലിയർപ്പണം: ചിത്രങ്ങൾ വൈറൽ
സ്വന്തം ലേഖകന്‍ 17-03-2020 - Tuesday
മിലാൻ: കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് ഇറ്റലിയിൽ പൊതു വിശുദ്ധ കുർബാന അർപ്പണത്തിന് അവസരമില്ലെങ്കിലും വൈദികൻ എടുത്ത തീരുമാനം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൊതു ദിവ്യബലിയർപ്പണം മുടങ്ങുമെന്ന് മനസ്സിലായതോടെ മിലാനിലെ ഫാ. ജൂസപ്പേ കോർബാരി എന്ന വൈദികൻ ഇടവക സമൂഹത്തിലെ എല്ലാവരുടെയും ഫോട്ടോ ഇ-മെയിലിലൂടെ ശേഖരിച്ചു പ്രിൻറ് ചെയ്തു അൾത്താരയ്ക്കു മുന്നിലുള്ള ഇരിപ്പിടങ്ങളിൽ ഉറപ്പിക്കുകയായിരുന്നു.
തുടർന്നാണ് വിശുദ്ധ കുർബാന അർപ്പണം അദ്ദേഹം നടത്തിയത്. ഇടവകാംഗങ്ങളുടെ ശാരീരികമായ സാന്നിധ്യമില്ലെങ്കിലും അവരുടെ ആത്മീയ സാന്നിധ്യം വ്യത്യസ്തമായ മാർഗ്ഗത്തിലൂടെ ഉൾപ്പെടുത്തുവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഫാ. ജൂസപ്പേ. ഇതിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്. വിവിധ പേജുകളിൽ നിന്നായി പതിനായിര കണക്കിന് ആളുകളാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on