Meditation. - May 2025

നാം ചെയ്യുന്ന തൊഴില്‍ സമൂഹനന്മയ്ക്കായി മാറാന്‍ ദൈവം ആഗ്രഹിക്കുന്നു.

സ്വന്തം ലേഖകന്‍ 01-05-2016 - Sunday

"സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തു കൊണ്ട് അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്‌സാഹപൂര്‍വ്വം പരിശ്രമിക്കുക" (2 തിമോത്തി 2:15).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 01

ജീവിതത്തില്‍ പലവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് നാമോരോരുത്തരും. തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ഒരുവന്‍ കൃത്യമായി ചെയ്യുമ്പോള്‍ അത് തൊഴിലുടമയോടുള്ള വിധേയത്വമായി മാറുന്നു. ഈ വിധേയത്വം അവന്റെ കഴിവിനേയും, യോഗ്യതയേയും പരിപോഷിപ്പിക്കുന്നുയെന്നതാണ് സത്യം. ഈ കാലഘട്ടത്തിൽ തൊഴിലിന്റെ പ്രാധാന്യം നമ്മുക്കറിയാം. കാരണം, തൊഴിൽ ഇല്ലാത്ത ഒത്തിരി വ്യക്തികൾ തങ്ങളുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്നത് നാം കാണാറുണ്ട്. അതിനാല്‍ തന്നെ നാം ചെയ്യുന്ന ജോലിയില്‍ ആത്മ സംപ്തൃതി കണ്ടെത്താന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

നമ്മുക്കു ചുറ്റുമുള്ളവരുടെ ആവശ്യങ്ങളില്‍ സഹായമാകാന്‍ നമ്മുടെ തൊഴിലിനെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ജോലി എന്ന് പറയുന്നത് ഒരുവന്റെ വ്യക്തിതാൽപര്യമല്ല, പിന്നെയോ അപരന്റെ ക്ഷേമത്തിനായി മാറ്റേണ്ട ഒന്നുകൂടിയാണ്. തന്റെ ജോലി തനിക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവർക്ക് കൂടിയായി മാറണം. അതായത് നാം ചെയ്യുന്ന തൊഴിലിലൂടെ സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും ഉന്നമനം ലക്ഷ്യം വെക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ മനുഷ്യനെ ദൈവം വിളിച്ചിരിക്കുന്ന ഉന്നതമായ തലത്തിലേയ്ക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 20.4.94)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »