Meditation. - May 2024

നാം ചെയ്യുന്ന തൊഴിലില്‍ ആത്മസംപ്തൃതി കണ്ടത്തെണ്ടിയിരിക്കുന്നു.

സ്വന്തം ലേഖകന്‍ 02-05-2016 - Monday

"ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉൽപ്പത്തി 1: 28).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 2

ഉൽപ്പത്തി പുസ്തകത്തിന്റെ ആരംഭത്തിൽ, ആദി ദമ്പതികളെ അഭിസംബോധന ചെയ്തുകൊണ്ട് ദൈവം പറഞ്ഞ വാക്കുകളാണിത്. തങ്ങളുടെ കുടുംബത്തിന്റെ ഉന്നമനത്തിനു വേണ്ടി യത്നിക്കുന്ന ധാരാളം കുടുംബങ്ങള്‍ക്ക് ഇതിന്റെ അർഥം ഗ്രഹിക്കുവാൻ കഴിയുന്നു. കൂടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്ക് ജോലിയ്ക്ക് ഇന്ന് വളരെ അടിസ്ഥാനപരമായ ഒരു പ്രാധാന്യം ഉണ്ട്. ജീവിത പങ്കാളിയുടെയും മക്കളുടെയും സ്നേഹം ഭൂരിപക്ഷം പേരുടെയും അദ്ധ്വാനിക്കുവാനുള്ള പ്രേരകശക്തിയെ ഉണര്‍ത്തുന്നു.

തന്റെ അദ്ധ്വാനവും കഷ്ട്ടപാടും തന്റെ കുടുംബത്തിന്റെ അഭിവൃദ്ധിക്കാണെന്ന് മനസിലാക്കുന്ന ഓരോ വ്യക്തിയും ഏറെ അനുഗ്രഹിക്കപ്പെട്ടവനാണ്. ഇക്കാലങ്ങളില്‍ കുടുംബത്തിന്റെ ഉന്നമനത്തിന് വേണ്ടി അദ്ധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അംഗീകാരവും പ്രോത്സാഹനവും കൊടുക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന തൊഴിലില്‍ നാം ആത്മസംതൃപ്തി കണ്ടെത്തുമ്പോള്‍ അതിന്റെ അനുഗ്രഹം നമ്മുടെ കുടുംബത്തിലുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.4.94).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »