Faith And Reason - 2025
പേരും വീട്ടുപേരും ബെഞ്ചുകളില്‍ എഴുതിയൊട്ടിച്ച് വൈദികന്റെ ബലിയര്‍പ്പണം
31-03-2020 - Tuesday
ഇടവകയിലെ കുടുംബനാഥന്റെ പേരും വീട്ടുപേരും പള്ളിയകത്ത് ബെഞ്ചുകളില്‍ എഴുതിയൊട്ടിച്ച് വൈദികന്റെ ബലി അര്‍പ്പണം. പാലാ അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.ജയിംസ് വെണ്ണായിപ്പള്ളിലാണ് ഞായറാഴ്ച മുതല്‍ പുതിയ രീതി ആവിഷ്‌കരിച്ചത്. കോവിഡ് 19 രോഗ വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിശ്വാസികളെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയായി പള്ളികളില്‍ വൈദികര്‍ തനിച്ചാണ് കുര്‍ബാന അര്‍പ്പിക്കുന്നത്.
ഇടവകാംഗങ്ങളെ ഓരോരുത്തരെയും ഓര്‍മിച്ച് ബലി അര്‍പ്പിക്കുന്നതിനാണ് പേരും വീട്ടുപേരും എഴുതിയിരിക്കുന്നതെന്ന് വികാരി ഫാ.ജയിംസ് വെണ്ണായിപ്പള്ളില്‍ പറഞ്ഞു.ഇടവകയിലെ 240 വീട്ടുപേരും എഴുതിയിട്ടുണ്ട്. ഇറ്റലിയിലെ ഒരു പള്ളിയില്‍ ഇടവകയിലെ ആളുകളുടെ ഫോട്ടോ വച്ച് വൈദികന്‍ ബലി അര്‍പ്പിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇങ്ങനെ കുര്‍ബാന അര്‍പ്പിക്കാന്‍ ആരംഭിച്ചത്. ഇത് വലിയൊരു അനുഭവമായി മാറിയെന്നും ഫാ.ജയിംസ് വെണ്ണായിപ്പള്ളില്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക