News
ഇറ്റലിക്ക് സാന്ത്വനവും പ്രാര്‍ത്ഥനകളും അറിയിച്ച് ശ്രീലങ്കന്‍ കർദ്ദിനാൾ മാല്‍ക്കം രഞ്ജിത്ത്
സ്വന്തം ലേഖകന്‍ 07-05-2020 - Thursday
കൊളംബോ: കോവിഡ് മഹാമാരി ഏറ്റവും നാശം വിതച്ച രാജ്യങ്ങളില്‍ ഒന്നായ ഇറ്റലിക്ക് സാന്ത്വനവും പ്രാര്‍ത്ഥനകളും അറിയിച്ച് ശ്രീലങ്കയിലെ കൊളംബോ അതിരൂപതാധ്യക്ഷന്‍ കർദ്ദിനാൾ മാല്‍ക്കം രഞ്ജിത്ത്. പ്രാർത്ഥന, ഐക്യദാർഢ്യം, സാമീപ്യം എന്നിവ ഉറപ്പ് നൽകികൊണ്ട് തങ്ങൾ ഇറ്റലിയോടൊപ്പം നിലകൊള്ളുന്നുവെന്ന അറിയിച്ച സന്ദേശം "ആര് നമ്മെ വേർപ്പെടുത്തും" (Who will separate us) എന്ന തലക്കെട്ടോടു കൂടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇറ്റലി-ശ്രീലങ്ക രാജ്യങ്ങൾ തമ്മിൽ പാലങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് അനുസ്മരിച്ച കർദ്ദിനാൾ ഇറ്റലിയിൽ വീടുകളിൽ ജോലി ചെയ്യുകയും, രോഗികളെയും, പ്രായമായവരെയും പരിചരിക്കുന്ന ശ്രീലങ്കൻ തൊഴിലാളികളുടെ സാന്നിധ്യത്തിന് നന്ദി പറയുകയും ചെയ്തു.
ആത്മീയമായും, ധാർമ്മികമായും ദുരിതമനുഭവിക്കുന്ന ശ്രീലങ്കൻ ജനത ഇറ്റലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീലങ്കയിൽ നിന്നും ജോലിക്കായെത്തിയവരെ വിശ്വസിച്ച എല്ലാ ഇറ്റാലിയൻ കുടുംബങ്ങളെയും അനുസ്മരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കോവിഡ്- 19 മഹാമാരിയിൽ നിന്ന് വിമുക്തമാകാൻ പ്രാർത്ഥിക്കുന്നുവെന്നു ആവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സാന്ത്വന സന്ദേശം അവസാനിപ്പിക്കുന്നത്. ഇറ്റലിയില്‍ 2,14,000 ആളുകളെ ബാധിച്ച കോവിഡ് 29,684 പേരുടെ ജീവനാണ് കവര്‍ന്നിരിക്കുന്നത്. 93,245 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക