Life In Christ - 2024

എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന നിക്കോളാസ് ഇനി കാസയും പീലാസയും ഉയര്‍ത്തും

സ്വന്തം ലേഖകന്‍ 05-06-2020 - Friday

ഡുബൂക്ക്: അമേരിക്കന്‍ സംസ്ഥാനമായ അയോവയില്‍ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായി സേവനം ചെയ്തു പിന്നീട് രാജിവെച്ച് ദൈവവിളിയ്ക്കു പ്രത്യുത്തരം നല്‍കിയ നിക്കോളാസ് റാഡ്‌ലോഫ് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ ഇക്കഴിഞ്ഞ മേയ് 23നു ഡുബുക്ക് സെന്റ് റാഫേൽ കത്തീഡ്രലിൽവെച്ചാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. കൗമാരപ്രായത്തിലും യുവത്വത്തിലുമൊക്കെ ഒരു വൈദികനാകുന്നതിനെ കുറിച്ച് ചിന്തിച്ചെങ്കിലും അതിന് തടയിടാൻ പല കാരണങ്ങളും അദ്ദേഹത്തിന് മുന്നില്‍ ഉയര്‍ന്നിരിന്നു. ഒടുവില്‍ തന്റെ വിളിക്ക് പ്രത്യുത്തരം നല്‍കിക്കൊണ്ട് ശ്രദ്ധേയനാകുകയാണ് ഫാ. നിക്കോളാസ്. സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ എയ്‌റോസ്‌പെയ്‌സ് എൻജിയനിയറിംഗ് അവസാനവർഷ പഠന കാലത്തും ദൈവവിളി ഒരുക്ക ധ്യാനത്തിൽ പങ്കെടുക്കാൻ ഫാ. നിക്കോളാസ് തീരുമാനിച്ചിരിന്നു.

എന്നാല്‍ അത് ഒഴിവാക്കിക്കൊണ്ടാണ് അദ്ദേഹം എയർഫോഴ്‌സിലേക്കുള്ള പ്രവേശനം നേടിയത്. ഏഴര വർഷത്തെ സൈനീകസേവനത്തിന് ഇടയില്‍ പുരോഹിതനാകുവാനുള്ള ബോധ്യം അദ്ദേഹത്തില്‍ വീണ്ടും നിറയുകയായിരിന്നു. അതേത്തുടർന്ന് ജോലിക്കാലത്തു തന്നെ തിയോളജി പഠനത്തിന് ആരംഭം കുറിച്ചു. 2015ൽ ജോലിയിൽ നിന്ന് സ്വയം വിരമിക്കല്‍ നടത്തിയ അദ്ദേഹം സെന്റ് പയസ് ടെൻസ് സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. പൗരോഹിത്യത്തെ അടുത്തറിയാനും നമ്മുടെ ദൈവവിളി എത്രമാത്രം പ്രധാനപ്പെട്ടതും സവിശേഷതയുള്ളതും ആണെന്ന് തിരിച്ചറിയാനുള്ള കാലഘട്ടമാണ് സെമിനാരി ജീവിതമെന്നും വൈദികനാകണമെന്ന് ആഗ്രഹിക്കുന്നവർ അത് നേടുംവരെ മടികാണിക്കരുതെന്നും അദ്ദേഹം പറയുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »