Faith And Reason - 2024
മഹാമാരിക്കിടയില്‍ പ്രതീക്ഷയുടെ കിരണവുമായി ചിലിയില്‍ ഫാത്തിമാ മാതാവിന്റെ പര്യടനം
പ്രവാചക ശബ്ദം 11-06-2020 - Thursday
സാന്റിയാഗോ: കൊറോണ പകര്‍ച്ചവ്യാധിയുടെ ആശങ്കയില്‍ കഴിയുന്ന ജനതക്ക് പ്രതീക്ഷയും സംരക്ഷണവും നല്‍കുന്നതിനായി ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് ചിലിയില്‍ ലാ സെറേന അതിരൂപതയിലൂടെയുള്ള പര്യടനം അന്ത്യത്തിലേക്ക്. ജൂണ്‍ 1ന് ആരംഭിച്ച പര്യടനം എല്‍ക്ക്വി, ലിമാരി എന്നീ പ്രവിശ്യകളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി സാന്റിയാഗോയില്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊറോണ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും പര്യടനത്തിന്റെ പാത, സന്ദര്‍ശന സ്ഥലം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. വലിയ തോതിലുള്ള വിശ്വാസീ പങ്കാളിത്തമില്ലാതെയാണ് പര്യടനം നടത്തുന്നത്. എന്നാൽ സന്ദര്‍ശന സ്ഥലങ്ങളില്‍ ക്രമീകരിച്ച ഓണ്‍ലൈന്‍ സംപ്രേഷണങ്ങള്‍ വഴി അനേകം വിശ്വാസികള്‍ക്ക് ഇതില്‍ പങ്കുചേരുവന്‍ കഴിഞ്ഞു. സാന്റിയാഗോയിലെ ചില ഇടവകകളും, ആശ്രമങ്ങളും സന്ദര്‍ശിച്ച ശേഷമാണ് പര്യടനം ലാ സെറേന, കോക്ക്വിമ്പോ എന്നീ നഗരങ്ങളിലേക്ക് പോയത്.
ബ്ലെസ്ഡ് സാക്രമെന്റ് ഓഫ് ഡിസ്കാല്‍സ്ഡ് കാര്‍മ്മലൈറ്റ് ആശ്രമവും, സാന്റോ കുരാ ഡെ ആര്‍സ് സെമിനാരി, ലാസ് കോമ്പനിയാസ് സെക്ടറിലെ ലാ വാരില്ലാ ക്യാമ്പ്, ഔര്‍ ലേഡി ഓഫ് അന്‍ഡാക്കൊലോ നേഴ്സിംഗ് ഹോം, പോലീസ്, മുനിസിപ്പാലിറ്റി, പ്രാദേശിക ഭരണകൂടം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന കൊളോണിയല്‍ സിറ്റി, സാന്‍ ജുവാന്‍ ഡെ ഡിയോസ്, റെജിമെന്റ്, ലാ വിസിറ്റാസിയോന്‍ ഡെ മരിയ നേഴ്സിംഗ് ഹോം തുടങ്ങിയവയും, കോക്ക്വിമ്പോ നഗരത്തിലെ സാന്‍ പാബ്ലോ ആശുപത്രി, സാന്‍ പെഡ്രോ ഇടവക തുടങ്ങിയവയും പര്യടനം സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.
പര്യടനത്തോടനുബന്ധിച്ച് ലാ സെറേന കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. അതിരൂപതയിലെ എല്ലാ ഇടവകകളും, ചാപ്പലുകളും, അപ്പസ്തോലിക സംരംഭങ്ങളും സന്ദര്‍ശിക്കുവാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും സാഹചര്യം അനുവദിക്കുന്നില്ലെന്നും, മാതാവിന്റെ മാതൃസാന്നിദ്ധ്യം നമ്മോടൊപ്പമുണ്ടെന്നും, അത് നമുക്ക് പ്രതീക്ഷ നല്‍കുമെന്നും ലാ സെറേന അതിരൂപതയിലെ പാസ്റ്ററല്‍ വികാര്‍ ഫാ. ജോസ് മാന്വല്‍ ടാപിയ പറഞ്ഞു. ഇതുവരെ 1,38,000 പേര്‍ക്കാണ് ചിലിയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2264 പേര്‍ മരണപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക