India - 2024

ബെംഗളൂരു ആർച്ച് ബിഷപ്പ് എമിരറ്റസ് റവ. ബെര്‍ണാര്‍ഡിന് കോവിഡ് 19

പ്രവാചക ശബ്ദം 07-07-2020 - Tuesday

ബെംഗളൂരു: ബെംഗളൂരു കത്തോലിക്ക അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് എമിരറ്റസ് റവ. ബെര്‍ണാര്‍ഡ് മൊറെസിന് കോവിഡ് 19 സ്ഥിരീകരിച്ചു. സാധാരണ നടത്താറുള്ള മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി അദ്ദേഹം ജൂലൈ 2ന് സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പത്രക്കുറിപ്പിൽ അറിയിച്ചു. വിശ്വാസികളുടെ പ്രാര്‍ത്ഥനാസഹായവും അതിരൂപത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2004-2018 കാലയളവില്‍ ബെംഗളൂരു അതിരൂപതയെ നയിച്ച റവ. ബെര്‍ണാര്‍ഡ് മൊറെസ് മംഗലാപുരം സ്വദേശിയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »