Faith And Reason - 2024
മഹാമാരി മധ്യേ ഓസ്ട്രേലിയന്‍ ജനതയുടെ പ്രാര്‍ത്ഥനയിലും ദൈവാശ്രയ ബോധത്തിലും വര്‍ദ്ധനവ്
പ്രവാചക ശബ്ദം 26-08-2020 - Wednesday
മെല്‍ബണ്‍: കൊറോണ പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഓസ്ട്രേലിയന്‍ ജനതയുടെ ദൈവ വിശ്വാസത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്‍ വെളിപ്പെടുത്തുന്ന സര്‍വ്വേ ഫലം പുറത്ത്. റിവെഞ്ച്വര്‍ ലിമിറ്റഡ്, മക്ക്രിന്‍ഡില്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ‘മെയിന്‍സ്ട്രീറ്റ് ഇന്‍സൈറ്റ്സ്’ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ആയിരം പേരില്‍ നടത്തിയ സര്‍വ്വേയില്‍ 26%വും കൊറോണ കാലയളവില്‍ ദൈവവുമായുള്ള തങ്ങളുടെ ആത്മീയ സംഭാഷണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നു വെളിപ്പെടുത്തിയപ്പോള്‍ 28% തങ്ങളുടെ പ്രാര്‍ത്ഥനയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്‍ സമ്മതിച്ചു. 33% പേര്‍ പറഞ്ഞത് തങ്ങള്‍ ദൈവത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചുവെന്നാണ്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ കോവിഡ് കാലയളവില്‍ തങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും, 47% പേര്‍ തങ്ങളുടെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ചിന്തിച്ചുവെന്നും വെളിപ്പെടുത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മാസത്തില്‍ ഒരിക്കലെങ്കിലും ദേവാലയത്തില്‍ പോകുന്ന പതിവുള്ളവരില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 38% കൊറോണക്കാലയളവില്‍ തങ്ങള്‍ കൂടുതലായി ദേവാലയത്തില്‍ പോയെന്നും, 45% തങ്ങളുടെ ബൈബിള്‍ വായനയില്‍ വര്‍ദ്ധനവുണ്ടായെന്നും 63% തങ്ങളുടെ പ്രാര്‍ത്ഥനയില്‍ വര്‍ദ്ധനവുണ്ടായെന്നും സമ്മതിച്ചു.
ഓസ്ട്രേലിയന്‍ ജനതക്ക് ദൈവ വിശ്വാസവുമായി ബന്ധമില്ലെന്ന പൊതുധാരണ ശരിയല്ലെന്ന് സര്‍വ്വേയില്‍ നിന്നും വ്യക്തമായതായി മെയിന്‍സ്ട്രീറ്റ് ഇന്‍സൈറ്റ്സിന്റെ സഹസ്ഥാപകരില്‍ ഒരാളും റിവെഞ്ച്വര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. ലിന്‍ഡ്സേ മക്മില്ലന്‍ പറയുന്നു. കോവിഡ് 19 കാലത്ത് ഓസ്ട്രേലിയന്‍ ജനതയുടെ ആത്മീയ കാര്യങ്ങളിലെ ഇടപെടലില്‍ മാത്രമല്ല, ദൈവ വിശ്വാസത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഡോ. ലിന്‍ഡ്സേ കൂട്ടിച്ചേര്‍ത്തു. സര്‍വ്വേയില്‍ 502 പുരുഷന്മാരും 500 സ്ത്രീകളുമാണ് പങ്കെടുത്തത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക