Faith And Reason - 2024

ക്രൈസ്തവരുടെ കണ്ണീര്‍ കുതിര്‍ന്ന നിനവേ മേഖലയില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷം

പ്രവാചക ശബ്ദം 15-09-2020 - Tuesday

ടെലെസ്കോഫ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും കരകയറുവാന്‍ ശ്രമിക്കുന്ന ഇറാഖിലെ ക്രിസ്ത്യന്‍ മേഖലയായ നിനവേയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിശുദ്ധ ഗീവര്‍ഗ്ഗീസ് കല്‍ദായ ദേവാലയത്തില്‍ ഒന്നിച്ചു കൂടിയ വിശ്വാസികള്‍ തിരുനാള്‍ കുര്‍ബാനയിലും മെഴുകുതിരികളുമായി നടത്തിയ പ്രദിക്ഷിണത്തിലും പങ്കെടുത്തു.

ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്ന്‍ മൊസൂളിന് 19 മൈല്‍ വടക്കുള്ള ടെലെസ്കൊഫയില്‍ അഭയം തേടിയ ടാല്‍കായിഫ്, ബട്നായ, ബാക്കോഫ എന്നിവിടങ്ങളില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് പുറമേ, മൊസൂളില്‍ നിന്നുള്ള വിശ്വാസികളും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ദേവാലയത്തില്‍ നിന്നും ആരംഭിച്ച പ്രദിക്ഷിണം ‘ബിഷോപ്പ്സ് ഹില്ലി’ലാണ് അവസാനിച്ചത്. കൊറോണ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും സുരക്ഷിതമായ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ആഘോഷം.

പില്‍ക്കാലത്ത് ക്രൈസ്തവ ഭൂരിപക്ഷ മേഖലയായിരിന്ന നിനവേയില്‍ ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. കല്‍ദായ, സിറിയന്‍, അസീറിയന്‍ ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന നിനവേ മേഖലയിലെ ഗ്രാമങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങളെ തുടര്‍ന്ന്‍ ശൂന്യമാകുകയായിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളിലെ ആരാധനകളും, പ്രദിക്ഷിണങ്ങളും, വിശുദ്ധ കുരിശിനോടുള്ള ഭക്തിയും പ്രദേശത്തെ ക്രിസ്തീയ ജീവിതത്തിന്റെ പുനഃരാരംഭത്തിന്റെ സൂചനകളായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്.

2015-ല്‍ അല്‍ഖോഷ് നഗരത്തിലെ വിശ്വാസികള്‍ നടത്തിയ വിശുദ്ധ കുരിശിന്റെ തിരുനാള്‍ ആഘോഷവും പ്രദിക്ഷിണവും തുടര്‍ന്നുള്ള ക്രൈസ്തവരുടെ വിശേഷ അവസരങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ ഉണ്ടാകുന്ന ജനപങ്കാളിത്തവും ഇത് സാധൂകരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »