Faith And Reason - 2024

പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ല: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

പ്രവാചക ശബ്ദം 12-11-2020 - Thursday

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ലായെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ നവംബര്‍ 11 ബുധനാഴ്ച ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. “പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ല. യഥാര്‍ത്ഥത്തില്‍ അവിടുത്തോടുകൂടെയും അവിടുന്നിലൂടെയും പ്രാര്‍ത്ഥിക്കുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്. സുവിശേഷം നമ്മെ ക്ഷണിക്കുന്നതും യേശുവിന്‍റെ നാമത്തില്‍ പിതാവിനോടു പ്രാര്‍ത്ഥിക്കുവാനുമാണ്”. പാപ്പ ട്വീറ്റ് ചെയ്തു. പ്രാര്‍ത്ഥന, പൊതുകൂടിക്കാഴ്ച എന്നീ ഹാഷ് ടാഗോട് കൂടി ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »