Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ടോറിബിയോ റോമോ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 29-03-2021 - Monday

"ദൈവമേ, വിശുദ്ധ കുർബാന അർപ്പിക്കാതെയും ദിവ്യകാരുണ്യം സ്വീകരിക്കാതെയും എൻ്റെ ഒരു ദിവസവും കടന്നു പോകാൻ അനുവദിക്കരുതേ."- വിശുദ്ധ ടോറിബിയോ റോമോ (1900- 1928).

ടോറിബിയോ റോമോ ഗോൺസലാസ് എന്ന മെക്സിക്കൻ കത്തോലിക്കാ വൈദീകൻ ക്രിസ്റ്റേറോ യുദ്ധത്തിൽ രക്തസാക്ഷിയായ വ്യക്തിയാണ്. ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. ഒരു സഹോദരനും സഹോദരിയും ഉണ്ടായിരുന്നു .ടോറിബിയോയുടെ സഹോദരൻ റോമാനും പുരോഹിതനായി .ഇരുപത്തിമൂന്നാം വയസ്സിൽ പ്രത്യേക ഒഴിവു കിട്ടിയാണ് ടോറിബിയോ പുരോഹിതനായി അഭിഷിക്തനായത്. പാവപ്പെട്ടവരെ വേദപാഠം പഠിപ്പിക്കുന്നതിനു സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്ന ടോറിബിയോ അച്ചൻ്റെ ജീവിത കേന്ദ്രം വിശുദ്ധ കുർബാനയിലായിരുന്നു.ക്രിസ്റ്റേറോ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ദൈവാലയങ്ങൾക്കു പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നു. എങ്കിലും സഹോദരൻ്റെയും സഹോദരിയുടെയും സഹായത്താൽ രഹസ്യമായി പുരോഹിത ശുശ്രൂഷ ചെയ്തു വന്നു. 1928 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി ജോലിയെല്ലാം തീർത്തു നേരത്തെ ഉറങ്ങാൻ പോയി. ഒരു മണിക്കൂറിനുള്ളിൽ സർക്കാർ സൈന്യം ടോറിബിയോയുടെ വീട്ടിൽ വരുകയും വെടിവെച്ചു കൊല്ലുകയും ചെയ്തു. ടോറിബിയോ അച്ചൻ വെടിയേറ്റു വീണത് സഹോദരി മരിയയുടെ കൈകളിലേക്കാണ്. സ്വന്തം സഹോദരൻ്റെ രക്തചിന്തുന്ന ശരീരം കൈകളിൽ താങ്ങികൊണ്ട് മരിയ പറഞ്ഞു: "ടോറിബിയോ അച്ചാ ധൈര്യമായിരിക്കു... കാരുണ്യവാനായ ക്രിസ്തുവേ എൻ്റെ സഹോദരനെ സ്വീകരിക്കണമേ... ക്രിസ്തുരാജാൻ ജയിക്കട്ടെ." 2000 മെയ് മാസം ഇരുപത്തിയൊന്നാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ ടോറിബിയോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിശുദ്ധ ടോറിബിയോ റോമോയോടൊപ്പം പ്രാർത്ഥിക്കാം. ‍

വിശുദ്ധ ടോറിബിയോയേ, വിശുദ്ധവാരത്തിൽ വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ഈശോയുടെ സാന്നിധ്യം ഏറ്റുപറഞ്ഞു മറ്റുള്ളവർക്കു മാതൃകയായി ജീവിക്കാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ

More Archives >>

Page 1 of 26