India - 2024
മാര്‍ മാത്യു അറക്കലിന്റെ ചിത്രം ആലേഖനംചെയ്ത തപാല്‍ മൈ സ്റ്റാമ്പ് പുറത്തിറക്കി
പ്രവാചക ശബ്ദം 18-04-2021 - Sunday
പീരുമേട്: കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറക്കലിന്റെ ചിത്രം ആലേഖനംചെയ്ത തപാല്‍ മൈ സ്റ്റാന്പ് പുറത്തിറക്കി. പൗരോഹിത്യ സുവര്‍ണജൂബിലി പൂര്‍ത്തിയാക്കിയതിന്റെ സ്മരണയ്ക്കായാണ് തപാല്‍ വകുപ്പ് മൈ സ്റ്റാന്പ് പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ തപാല്‍ വകുപ്പിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡോ. ഗിന്നസ് മാടസാമി സ്റ്റാന്പ് കൈമാറി. മികച്ച രീതിയില്‍ ചിത്രം ആലേഖനംചെയ്തു സ്റ്റാന്പ് അച്ചടിച്ച് പുറത്തിറക്കിയതിന് മാര്‍ മാത്യു അറയ്ക്കല്‍ തപാല്‍ വകുപ്പിന് നന്ദി രേഖപ്പെടുത്തി.