Social Media - 2024

വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 30-04-2021 - Friday

ഇന്നു ഏപ്രിൽ 30 അഞ്ചാം പീയൂസ് മാർപ്പയുടെ തിരുനാൾ ദിനമാണ്. ജപമാല റാണിയുടെ തിരുനാൾ സഭയിൽ ഉൾപ്പെടുത്തിയത് പീയൂസ് അഞ്ചാമൻ പാപ്പ തന്നെയാണ്. പാപ്പ രചിച്ച ക്രൂശിതനോടുള്ള പ്രാർത്ഥന.

ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, താബോർ മലയിൽ കാതുകൾ തുറന്നു അങ്ങു നിത്യ പിതാവിനെ ശ്രവിച്ചതു പോലെ എന്നെയും ശ്രവിക്കണമേ. ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, കുരിശു മരത്തിൽ നിന്നു കണ്ണുകൾ തുറന്നു നിന്റെ പ്രിയപ്പെട്ട അമ്മയുടെ ദു:ഖവും വ്യാകുലതയും ദർശിച്ചതു പോലെ എന്നെയും കാണണമേ.

ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, നിന്റെ വാഴ്ത്തപ്പെട്ട കുരിശിൽ നിന്നു അധരം തുറന്നു നിന്റെ പ്രിയപ്പെട്ട അമ്മയെ വി. യോഹന്നാനു നൽകാൻ സംസാരിച്ചതു പോലെ എന്നോടും സംസാരിക്കണമേ. ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, കുരിശിൽ മനുഷ്യവംശത്തെ മുഴുവൻ ആശ്ലേഷിക്കാൻ നീ കരങ്ങൾ തുറന്നതുപോലെ എന്നെയും ആശ്ലേഷിക്കണമേ.

ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, നിന്റെ ഹൃദയം തുറന്നു എന്റെ ഹൃദയത്തെ അവിടെ സ്വീകരിക്കണമേ , നിന്റെ പരിശുദ്ധ ഹൃദയത്തിനു അനുകൂലമാണങ്കിൽ ഞാൻ അപേക്ഷിക്കുന്ന കാര്യങ്ങൾ കേൾക്കേണമേ.

More Archives >>

Page 1 of 27