Seasonal Reflections - 2024
ജോസഫ്: ഏറ്റവും വലിയ മരിയ വിശുദ്ധൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 04-05-2021 - Tuesday
മരിയൻ മാസമായ മെയ് മാസത്തിന്റെ ആദ്യ ആഴ്ചയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിനു സമ്പൂർണ്ണമായി സമർപ്പണം നടത്തേണ്ട ഒരു മാസം. ഏറ്റവും വലിയ മരിയഭക്തനായ വിശുദ്ധൻ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.ഈശോയുടെ വളർത്തു പിതാവിനെക്കാൾ വലിയ ഒരു മരിയ വിശുദ്ധൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.
മറിയത്തിനു സമ്പൂർണ്ണ സമർപ്പണം നടത്തിയ ആദ്യ വ്യക്തിയാണ് യൗസേപ്പിതാവ്. കാൽവരിയിലെ കുരിശിൽ ചുവട്ടിൽ വച്ച് മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിക്കാൻ പ്രിയ ശിഷ്യനോടു ആവശ്യപ്പെടുന്നതിനു എത്രയോ മുമ്പേ മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിച്ച വ്യക്തിയായിരുന്ന യൗസേപ്പിതാവ്. അവന്റെ ഹൃദയത്തിൽ എന്നും ഈശോയ്ക്കും മറിയത്തിനും സ്ഥാനമുണ്ടായിരുന്നു. ഈശോയ്ക്കും മറിയത്തിനും വേണ്ടിയാണ് അവൻ ജീവിച്ചതും മരിച്ചതും. അവരുടെ സുരക്ഷിതത്വത്തിനു വേണ്ടി സ്വയം കാവൽക്കാരനായ വ്യക്തിയാണ് യൗസേപ്പിതാവ്.
പരിശുദ്ധ കന്യകാമറിയത്തെ സ്വഭവനത്തിൽ സ്വീകരിക്കാൻ തയ്യാറാവുന്ന ജീവിതങ്ങളിൽ ഐശ്വര്യവും ശാന്തിയും സമാധാനവും എന്നും നിലനിൽക്കും. യൗസേപ്പിതാവിനെപ്പോലെ മറിയത്തെ സ്വഭവത്തിൽ സ്വീകരിക്കാൻ ഭയപ്പെടേണ്ട എന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ നമുക്കു ഹൃദയത്തിൽ സൂക്ഷിക്കാം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക