Faith And Reason - 2024
വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള വാരാചരണവുമായി ബൊളീവിയ
പ്രവാചക ശബ്ദം 09-05-2021 - Sunday
സൂക്രെ: കുടുംബങ്ങൾക്ക് വേണ്ടിയുള്ള ആഴ്ച ആഘോഷിക്കാന്‍ ദക്ഷിണ അമേരിക്കൻ രാജ്യമായ ബൊളീവിയ ഒരുങ്ങുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോട് അനുബന്ധിച്ച് നാളെ മെയ് പത്താം തീയതി മുതൽ പതിനാറാം തീയതി വരെയാണ് കുടുംബവാരം ആചരിക്കുന്നത്. കുടുംബങ്ങൾക്ക് വേണ്ടിയുള്ള ബൊളീവിയൻ മെത്രാൻ സമിതിയുടെ കമ്മിറ്റി അധ്യക്ഷനായ ബിഷപ്പ് ജീസസ് ജുവാരസ് അന്താരാഷ്ട്ര കുടുംബ ദിനമായ മേയ് 15നു പ്രത്യേക ദിവ്യബലിയർപ്പണം നടത്തും. ഈ ദിവസങ്ങളിൽ യൗസേപ്പിതാവിനോടുള്ള ഭക്തിക്ക് കൂടുതൽ പ്രാധാന്യം നൽകും. കൊറോണ വൈറസ് പ്രതിസന്ധി കുടുംബം എന്ന ഗാർഹിക സഭയുടെ പ്രാധാന്യവും, സാമൂഹിക ഐക്യത്തിൻറെ പ്രാധാന്യവും വെളിപ്പെടുത്തി നല്‍കിയെന്ന് ബിഷപ്പ് ജീസസ് ജുവാരസ് ചൂണ്ടിക്കാട്ടി.
ആളുകളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന കുടുംബങ്ങളുടെ കുടുംബമാണ് സഭ. മുറിവുകൾ ഭേദമാക്കുന്ന ആശുപത്രിയും, സുവിശേഷ മൂല്യങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയവുമാണ് സഭ. വിവാഹം എന്ന കൂദാശ ഒരു സമ്മാനമാണെന്ന് പ്രഘോഷിക്കേണ്ടത് ഈ കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമേറിയ കാര്യമാണെന്നും ബിഷപ്പ് പറഞ്ഞു. കുടുംബങ്ങളെ സുവിശേഷവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും ബിഷപ്പ് ഓർമിപ്പിച്ചു. വിശുദ്ധ യൗസേപ്പിതാവ് കുടുംബങ്ങൾക്ക് ഒരു മാതൃകയാണെന്ന് പാസ്റ്ററല്‍ മിനിസ്ട്രിയുടെ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന മാരിയോ റിയോസ് എന്ന അൽമായൻ പറഞ്ഞു. സമൂഹത്തിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ യൗസേപ്പിതാവിന്റെ മാധ്യസ്ഥം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2018-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 70%-ല്‍ അധികം ആളുകളും കത്തോലിക്ക വിശ്വാസികളാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക