Youth Zone - 2024

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം: സുഡാനില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ക്കും വാതില്‍ തുറന്നിട്ട് സെമിനാരി

പ്രവാചകശബ്ദം 03-07-2021 - Saturday

ടോംബുറ-യാംബിയോ: ദക്ഷിണ സുഡാനില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം മൂലം പഠനത്തിന് അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വാതില്‍ തുറന്നിട്ട് സെമിനാരി. ടോംബുറ-യാംബിയോ കത്തോലിക്കാ രൂപതയാണ് തങ്ങളുടെ സെമിനാരി വഴി സെമിനാരി വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ക്ക് കൂടി പഠിക്കാന്‍ അവസരം തുറന്നിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഫിലോസഫി കോഴ്സുകൾ പഠിക്കാന്‍ ആഗ്രഹിക്കുന്ന സെമിനാരി അംഗങ്ങള്‍ അല്ലാത്തവരായ വിദ്യാർത്ഥികൾക്കു കൂടിയാണ് രൂപത അവസരം നല്‍കുന്നത്. ഇത് പ്രത്യേക അനുഭവമാണെന്നും രാജ്യത്തൊട്ടാകെയുള്ള ആദ്യത്തെ അവസരമാണിതെന്നും കോഴ്‌സിൽ പങ്കെടുക്കുന്നവർ ഭാവിയിൽ സെമിനാരികളിലോ മറ്റ് സ്ഥാപനങ്ങളിലോ ഫിലോസഫി അധ്യാപകരായെക്കുമെന്നും ടോംബുറ യാംബിയോ ബിഷപ്പ് എഡ്വേർഡോ ഹിബോറോ കുസ്സാല പറഞ്ഞു.

ഈ ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ സെമിനാരികളെ മാത്രമേ സ്വാഗതം ചെയ്തിട്ടുള്ളൂ. എന്നാല്‍ ഈ വർഷം രൂപതയ്ക്കുള്ളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ സമന്വയം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ തത്ത്വചിന്ത പഠിക്കാൻ ആഗ്രഹിക്കുന്ന സാധാരണ വിദ്യാർത്ഥികൾക്ക് കോഴ്സ് വാഗ്ദാനം ചെയ്യാൻ തങ്ങള്‍ തീരുമാനിക്കുകയാണെന്നും ബിഷപ്പ് എഡ്വേർഡോ ഹിബോറോ കുസ്സാല പറഞ്ഞു. സാധാരണ വിദ്യാർത്ഥികൾ പകൽ ക്ലാസുകളിൽ പങ്കെടുക്കുകയും തുടർന്ന് അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ വൈദിക വിദ്യാര്‍ത്ഥികൾ തങ്ങള്‍ക്കുള്ള മറ്റുള്ള പരിശീലനങ്ങളുമായി സെമിനാരിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽ നിന്നും സ്വതന്ത്രമായ 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമായ ദക്ഷിണ സുഡാനിന്റെ 60% ജനങ്ങളും ക്രൈസ്തവരാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »