Faith And Reason - 2024

ക്യൂബന്‍ ജനാധിപത്യവാദികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ദൈവമാതാവിന്റെ രൂപം ഉയര്‍ത്തി വൈദികന്‍: വീഡിയോ വൈറല്‍

പ്രവാചകശബ്ദം 19-07-2021 - Monday

ഹവാന, ക്യൂബ: അറുപതു വര്‍ഷങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ അടക്കിവെച്ചിരുന്ന ക്യൂബന്‍ ജനതയുടെ രോഷം പ്രതിഷേധക്കടലായി ആര്‍ത്തിരമ്പുന്നതിനിടയില്‍ ശോഭനമായ ഭാവിയെ കുറിച്ചുള്ള പ്രത്യാശയും. പ്രതീക്ഷയും പകര്‍ന്നുകൊണ്ട് പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കാരുണ്യ മാതാവിന്റെ (ലാ വിര്‍ജെന്‍ ഡെ ലാ കാരിഡാഡ്) രൂപം ഉയര്‍ത്തിപ്പിടിച്ച കത്തോലിക്ക വൈദികന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഈ വൈദികന്റെ ധീരത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ളോഹയണിഞ്ഞ വൈദികന്‍ ദൈവമാതാവിന്റെ രൂപം ഉയര്‍ത്തി ചുറ്റും കൂടി നില്‍ക്കുന്നവരെ കാണിക്കുന്നതും, പ്രതിഷേധക്കാര്‍ ആര്‍പ്പുവിളികളും കയ്യടിയുമായി വൈദികനെ പ്രോത്സാഹിപ്പിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം നിരവധി പേരാണ് വൈദികനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

“ഒരു ധീരനായ വൈദികന്‍ ദൈവമാതാവിന്റെ രൂപം പുറത്തെടുത്ത് പ്രക്ഷോഭകരെ കാണിക്കുന്നു, ഇതവര്‍ക്ക് ശോഭനമായ ഭാവി സംബന്ധിച്ച പ്രതീക്ഷ നല്‍കുന്നു” എന്നാണ് 'കാത്തലിക് കണക്റ്റി'ന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. ക്യൂബക്കാര്‍ കമ്മ്യൂണിസം കൊണ്ട് പൊറുതി മുട്ടുകയും കമ്മ്യൂണിസം മടുത്തവരുമാണ്. അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. കമ്മ്യൂണിസമെന്ന തിന്മയില്‍ നിന്നും അവരെ മോചിപ്പിക്കുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും നമുക്ക് പറ്റാവുന്ന രീതിയില്‍ അവരെ സഹായിക്കുകയും ചെയ്യാം” എന്നും പോസ്റ്റില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ ജൂലൈ 11-ന് തലസ്ഥാനനഗരമായ ഹവാനയിലാണ് ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ചികിത്സാമേഖലയിലെയും, സാമ്പത്തിക മേഖലയിലെയും പ്രതിസന്ധികളും, ഭക്ഷ്യവസ്തുക്കളുടേയും, മരുന്നിന്റേയും, പാചക വാതകത്തിന്റേയും അഭാവത്തിനു പുറമേ, കൊറോണ മരണനിരക്കിലെ ഉയര്‍ച്ചയും പ്രക്ഷോഭത്തിന് കാരണമായിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »