Faith And Reason - 2024
'ഇൻ ഗോഡ് വി ട്രസ്റ്റ്' എഴുത്ത് ഇനി വാഹനങ്ങളിൽ: വെർജീനിയയിലെ നഗര കൗൺസിൽ പ്രമേയം പാസാക്കി
പ്രവാചകശബ്ദം 23-07-2021 - Friday
വെർജീനിയ: 'ഇൻ ഗോഡ് വി ട്രസ്റ്റ്' ബാനർ നഗരത്തിലെ വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള പ്രമേയം വെർജീനിയൻ നഗരസഭാ കൗൺസിൽ പാസാക്കി. ചെസപീക്ക് നഗരസഭയിലെ അംഗങ്ങളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഐക്യകണ്ഠേന സുപ്രധാന പ്രമേയം പാസാക്കിയത്. വോട്ടെടുപ്പ് വീക്ഷിക്കാൻ എത്തിയവർ കയ്യടിയോടു കൂടി തീരുമാനത്തെ വരവേറ്റു. ആളുകളെ ഐക്യത്തിലേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള ഒരു ആരോഗ്യപരമായ ദേശീയത വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരസഭാ കൗൺസിൽ അംഗം ഡോൺ കാരി ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിനോട് പറഞ്ഞു. സമൂഹം തമ്മിലുള്ള ബന്ധം വളർത്താൻ 'ഇൻ ഗോഡ് വി ട്രസ്റ്റ്' ബോർഡുകൾ സഹായകരമാകുമെന്ന് കഴിഞ്ഞ ആഴ്ചയും കാരി വ്യക്തമാക്കിയിരുന്നു.
'ഇൻ ഗോഡ് വി ട്രസ്റ്റ്' ആപ്തവാക്യം 2016ൽ നഗരസഭാ ചേംബറിൽ സ്ഥാപിക്കാൻ അംഗങ്ങൾ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നുവെന്നും അതിനാൽ ചൊവ്വാഴ്ച പാസാക്കിയ പ്രമേയം പുതിയ സംഭവമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1950കളിലാണ് ഇത് അമേരിക്കയുടെ ഔദ്യോഗിക ആപ്തവാക്യമായി തെരഞ്ഞെടുക്കപ്പെടുന്നതെന്നും ഡോൺ കാരി ഓർത്തെടുത്തു. നഗരത്തിലെ കാറുകളിൽ ബോർഡ് സ്ഥാപിക്കാൻ ഏകദേശം ഒരു വർഷത്തോളം എടുക്കുമന്നാണ് കരുതപ്പെടുന്നത്. വാഹനങ്ങളുമായി ആളുകൾ അറ്റകുറ്റപ്പണികൾ നടത്താൻ എത്തുമ്പോഴും, പുതിയ വാഹനം വാങ്ങുമ്പോഴും ബോർഡുകൾ സ്ഥാപിച്ച് നൽകുമെന്നാണ് അധികൃതര്‍ പറയുന്നത്. 1956 ജൂലൈ 30നാണ് ആദ്യമായാണ് അമേരിക്കയില്‍ 'ഇന്‍ ഗോഡ് വി ട്രസ്'റ്റ് നാഷ്ണല്‍ മോട്ടോയായി അംഗീകരിച്ചത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക