News
ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന കരാര്‍ ലംഘിച്ചു: 'സാറാസി'നെതിരെ നിയമനടപടിയ്ക്കു രാജഗിരി ഹോസ്പിറ്റല്‍
പ്രവാചകശബ്ദം 09-08-2021 - Monday
കൊച്ചി: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ആശുപത്രിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി. ഗര്‍ഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പുവച്ച ആനന്ദവിഷന്‍ കരാറിനു ഘടകവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിര്‍മാണ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട സിഎംഐ നേതൃത്വം നിയമനടപടിയിലേക്ക് നീങ്ങുകയാണ്.
ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി കരിയറിന് വേണ്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രൈസ്തവ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ജീവന്റെ മൂല്യങ്ങള്‍ക്കെതിരെയുള്ള സിനിമയുടെ ചിത്രീകരണം നടന്നത് സിഎംഐ സഭയുടെ തന്നെ രാജഗിരി ആശുപത്രിയില്‍വെച്ചായിരിന്നു. എന്നാല്‍ ഷൂട്ടിംഗിന് മുന്‍പ് തന്നെ തയാറാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നു ഗർഭനിരോധനം, അഥവ ഗർഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും മനസിലാക്കുന്നുവെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ എഴുതി നല്‍കിയ ഉറപ്പ്.
എന്നാല്‍ സിനിമ പുറത്തു വന്നതോടെയാണ് ചലച്ചിത്രത്തിലെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിവാദമായത്. ഷൂട്ടിംഗിന് സഭയുടെ കീഴിലുള്ള ആശുപത്രിയോ സ്ഥാപനങ്ങളോ വിട്ടുകൊടുക്കുന്നതിന് മുന്‍പ് സിനിമയെ കുറിച്ച് സഭാധികാരികള്‍ മനസിലാക്കണമെന്നും വിശ്വാസികള്‍ അഭിപ്രായപ്പെട്ടിരിന്നു.. ഇതിനിടെയാണ് കരാര്‍ ലംഘനം നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം രാജഗിരി ഹോസ്പിറ്റല്‍ ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രി അധികൃതര്‍ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ ലംഘനം സംബന്ധിച്ച് നിയമ നടപടികളിലേക്ക് നീങ്ങാനാണ് രാജഗിരി ഹോസ്പിറ്റലിന്റെയും സിഎംഐ സഭയുടെയും തീരുമാനം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക