Faith And Reason

ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ കേന്ദ്രമായ നൈജീരിയയില്‍ തിരുപ്പട്ട വസന്തം: ഒരാഴ്ചയ്ക്കിടെ വൈദികരായത് 24 ഡീക്കന്മാര്‍

പ്രവാചകശബ്ദം 22-08-2021 - Sunday

അബൂജ: ക്രിസ്തു വിശ്വാസത്തെ പ്രതി ഓരോ മാസവും നൂറുകണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ കേന്ദ്രമായി മാറിയ നൈജീരിയയില്‍ പൗരോഹിത്യവസന്തം. ഒരാഴ്ചയ്ക്കിടെ 24 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തരായിരിക്കുന്നത്. തെക്കുകിഴക്കൻ നൈജീരിയന്‍ സംസ്ഥാനമായ എനുഗു സംസ്ഥാനത്തെ എൻസുക്ക രൂപതയ്ക്കുവേണ്ടി 20 പേര്‍ തിരുപ്പട്ടം സ്വീകരിച്ച് ക്രിസ്തുവിന്റെ രാജകീയ പുരോഹിത ഗണത്തില്‍ പ്രത്യേകം ചേര്‍ക്കപ്പെട്ടു. ഓഗസ്റ്റ് ഏഴിന് സെന്റ് തെരേസാസ് കത്തീഡ്രൽ ദേവാലയത്തില്‍വെച്ചായിരുന്നു ഇവരുടെ തിരുപ്പട്ട സ്വീകരണം.

ഓഗസ്റ്റ് 14ന് മദർ ഓഫ് ഗോഡ് ദേവാലയത്തില്‍ ‘ക്ലാർക്ക് റെഗുലർ ഓഫ് സോമാസ്‌ക’ സന്യാസസമൂഹത്തിനുവേണ്ടി നാലു പേരും തിരുപ്പട്ടം സ്വീകരിച്ചതോടെയാണ് നൈജീരിയന്‍ സഭയ്ക്കു വേണ്ടി ഒരാഴ്ച്ചയ്ക്കിടെ തിരുപ്പട്ടം സ്വീകരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നത്. രണ്ടു സ്ഥലങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ക്കും എൻസുക്ക ബിഷപ്പ് ഗോഡ്ഫ്രി ഇഗ്വെബ്യൂക്ക് ഓണ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 185 ഇടവകകളും 7 മിഷനും അടങ്ങുന്നതാണ് എൻസുക്ക രൂപത. 255 രൂപത വൈദികരും 21 സന്യാസ വൈദികരും അടക്കം 276 വൈദികരുമാണ് രൂപതയ്ക്കുള്ളത്. ഇതിനോടൊപ്പമാണ് 24 നവവൈദികര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

ക്രൈസ്തവ പീഡനം രൂക്ഷമായതിന്റെ പേരില്‍ ക്രിസ്തീയ മാധ്യമങ്ങളില്‍ ദിനംപ്രതി ചര്‍ച്ചയായി മാറിയ രാജ്യമാണ് നൈജീരിയ. 2010 മുതല്‍ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’യുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 200 ദിവസത്തിനിടെ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നു റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരിന്നു. പീഡിത ക്രൈസ്തവരുടെ രക്തം വീണ നൈജീരിയയില്‍ തിരുസഭ വേരുകള്‍ ആഴത്തില്‍ പതിപ്പിച്ചു വളരുകയാണെന്ന വ്യക്തമായ സന്ദേശമാണ് കൂട്ടത്തോടെയുള്ള ഈ തിരുപ്പട്ട സ്വീകരണം വിരല്‍ചൂണ്ടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »