Faith And Reason - 2024
തുറന്ന ബൈബിളിന് മുന്നില്‍ ജപമാല ധരിച്ച് മൊണാക്കോ രാജ്ഞി: ആശുപത്രി വാസത്തിന് ശേഷമുള്ള ഫോട്ടോ വൈറല്‍
പ്രവാചകശബ്ദം 06-10-2021 - Wednesday
മൊണാക്കോ: പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ മൊണാക്കോയിലെ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജാവിന്റെ പത്നിയും മുന്‍ ഒളിംപിക്സ് നീന്തല്‍ താരവുമായ ചാര്‍ളിന്‍ രാജ്ഞി തുറന്നുവെച്ച ബൈബിളിന്റെ മുന്നില്‍ ജപമാലയും ധരിച്ച് പുഞ്ചിരിയോടെ ഇരിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അണുബാധയെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജ്ഞി, നീണ്ട നാളത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് തരംഗമാകുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമുള്ള രാജ്ഞിയുടെ ആദ്യ ഫോട്ടോ ആണിത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 43 കാരിയായ രാജ്ഞി ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചത്.
തൊണ്ടയിലും, മൂക്കിലും, ചെവിയിലുമുണ്ടായ രോഗാണുബാധയെ തുടര്‍ന്ന്‍ മെയ് മാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജ്ഞി തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ്ജ് ആയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് രോഗബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‍ രാജ്ഞിയെ ദക്ഷിണാഫ്രിക്കയിലെ നെക്റ്റേര്‍ ആല്‍ബര്‍ലിറ്റോ ആശുപത്രിയില്‍ അടിയന്തിരമായി പ്രവേശിപ്പിക്കുകയായിരുന്നു. രാജ്ഞിയുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടുള്ള ചിത്രം അവരുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യമായ പ്രഘോഷണമായി മാറിയിരിക്കുകയാണ്. തുറന്നുവെച്ച ബൈബിളിന് മുന്നില്‍ ഒരു മരക്കസേരയില്‍ കറുത്ത വസ്ത്രവും ജപമാലയും ധരിച്ച് പുഞ്ചിരിയോടെ ഇരിക്കുന്ന ചിത്രത്തിന് ഹൃദയത്തിന്റെ ഇമോജിയോട് കൂടി “ദൈവം അനുഗ്രഹിക്കട്ടെ” എന്ന തലക്കെട്ടാണ് നല്‍കിയിരിക്കുന്നത്.
പ്രൊട്ടസ്റ്റന്റ് സഭയില്‍ ജനിച്ചു വളര്‍ന്ന ചാര്‍ളിന്‍ 2011 ഏപ്രില്‍ മാസത്തിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നത്. 'രാഷ്ട്രത്തിന്റെ മതം കത്തോലിക്കാ വിശ്വാസമാണെന്നും പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ ഉപരിയായ കാര്യങ്ങളെ പ്രതിനിധാനം ചെയ്യന്നതാണ് കത്തോലിക്കാ വിശ്വാസമെന്നും, കത്തോലിക്കാ മൂല്യങ്ങള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിക്കുകയും തന്റെ ആത്മാവുമായി സംവദിക്കുകയും ചെയ്തിട്ടുണ്ടെന്നും ചാര്‍ളിന്‍ പറഞ്ഞിരിന്നു. 2013 ജനുവരിയിലും 2016-ലും ചാര്‍ളിന്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിട്ടുണ്ട്. വെള്ള വസ്ത്രം ധരിച്ചായിരുന്നു സന്ദര്‍ശനം. വെള്ള വസ്ത്രത്തില്‍ പാപ്പയെ സന്ദര്‍ശിക്കുവാന്‍ അനുമതിയുള്ള 7 പേരില്‍ ഒരാളാണ് ചാര്‍ളിന്‍.
You may like: മാര്‍പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ 'വെള്ള വസ്ത്രം' ധരിക്കുവാന്‍ അവകാശമുള്ള 7 വനിതകള്‍
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക