Faith And Reason - 2024
ക്രൈസ്തവ പൈതൃകം നഷ്ടപ്പെടുത്തുന്ന യൂറോപ്പ് ഭാവി നശിപ്പിക്കുന്നു: വീണ്ടും മുന്നറിയിപ്പുമായി ഹംഗറി പ്രധാനമന്ത്രി
പ്രവാചകശബ്ദം 29-09-2021 - Wednesday
ബുഡാപെസ്റ്റ്: ക്രൈസ്തവരായി മാത്രമേ ഹംഗേറിയന്‍ ജനതക്ക് നിലനില്‍ക്കുവാന്‍ കഴിയുകയുള്ളൂവെന്നും ക്രൈസ്തവ പൈതൃകം നഷ്ടപ്പെടുത്തുന്ന യൂറോപ്പ് ഭാവി നശിപ്പിക്കുകയാണെന്നും ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച തലസ്ഥാനനഗരമായ ബുഡാപെസ്റ്റിലെ പെസ്റ്റേഴ്സ്ബെറ്റ് ജില്ലയിലെ പുതിയ ദേവാലയത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിക്ടര്‍ ഓര്‍ബന്‍. ഓരോ ദേവാലയവും സ്വാതന്ത്ര്യത്തിനും മഹത്വത്തിനും വേണ്ടിയുള്ള രാഷ്ട്രത്തിന്റെ പോരാട്ടത്തിലെ ഓരോ കോട്ടയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയതയില്‍ ഊന്നിയ ഒരു ജനാധിപത്യ രാജ്യത്ത്, പരമ്പരാഗത സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്നും അതിനാലാണ് 150 പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാനും, മൂവായിരത്തോളം ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും ഹംഗറിയ്ക്കു കഴിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.
ആയിരത്തില്‍പരം വര്‍ഷമായി ദേവാലയ നിര്‍മ്മാതാക്കളുടെ ഒരു രാഷ്ട്രമായി ഹംഗറി തുടരുകയാണ്. വിശുദ്ധ സ്റ്റീഫന്റെ കാലത്ത് മറ്റ് രാഷ്ട്രങ്ങള്‍ക്കും ഇക്കാര്യം അവകാശപ്പെടാമായിരുന്നെങ്കിലും, നമ്മള്‍ ഇപ്പോള്‍ മറ്റൊരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്, യൂറോപ്പില്‍ ഇപ്പോള്‍ വളരെ കുറച്ച് രാഷ്ട്രങ്ങള്‍ മാത്രമേ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നുള്ളൂവെന്നും ഓര്‍ബന്‍ പറഞ്ഞു. ഇന്ന് പടിഞ്ഞാറന്‍ യൂറോപ്പ് അതിന്റെ സാംസ്കാരിക പൈതൃകവും സന്തുലനവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ഞൂറില്‍പരം വര്‍ഷങ്ങളായി ക്രിസ്ത്യന്‍ സംസ്കാരം നിലനിര്‍ത്തിക്കൊണ്ടുവന്ന യൂറോപ്പിന്റെ ചരിത്രപരവും, ദൗത്യപരവുമായ ഭൂമിക ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ദൗത്യബോധവും, സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകവും നഷ്ടപ്പെടുത്തുന്ന യൂറോപ്പ് വെറുതേ ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന മുന്നറിയിപ്പും ഓര്‍ബാന്‍ നല്‍കി. ആയിരത്തില്‍ പരം വര്‍ഷങ്ങളായി പിന്തുടര്‍ന്നുവരുന്ന മാര്‍ഗ്ഗം ഉപേക്ഷിക്കുവാന്‍ ഹംഗറി തയ്യാറല്ലായെന്ന് പ്രഖ്യാപിച്ച ഓര്‍ബന്‍ രാഷ്ട്രവും സഭകളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടി. ഹംഗറിയുടെ ഭരണഘടനാപരമായ അസ്ഥിത്വവും, ക്രിസ്ത്യന്‍ സംസ്കാരവും സംരക്ഷിക്കേണ്ടത് എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളുടേയും കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം വീണ്ടും പുനര്‍ജ്ജീവിപ്പിക്കാന്‍ തുടരെ തുടരെ ശബ്ദമുയര്‍ത്തുന്ന നേതാവാണ് വിക്ടര്‍ ഓര്‍ബന്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക