Arts - 2024
ദുര്‍ബലര്‍ക്ക് ഇടയിലെ പ്രവര്‍ത്തനം: മൊറോക്കൻ കർദ്ദിനാളിന് അന്താരാഷ്ട്ര പുരസ്കാരം
പ്രവാചകശബ്ദം 06-12-2021 - Monday
സിസിലി: മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു വേണ്ടി നടത്തിയ ഇടപെടലുകളെ കണക്കിലെടുത്ത് ഇറ്റലിയിലെ സിസിലി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാഡമി ഓഫ് മെഡിറ്ററേനിയൻ സ്റ്റഡീസിന്റെ അവാർഡ് മൊറോക്കൻ കർദ്ദിനാൾ ലോപ്പസ് റൊമേറോയ്ക്ക് സമ്മാനിച്ചു. 'എംബിഡോക്ലസ് ഇന്റർനാഷണൽ പ്രൈസ് ഫോർ ഹ്യൂമൻ സയൻസസ്' എന്ന പേരിലുള്ള അവാർഡാണ് കര്‍ദ്ദിനാളിനു ലഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ ഒന്ന്‍ ബുധനാഴ്ച നടന്ന അവാർഡ് ദാന ചടങ്ങിൽ വത്തിക്കാനിലേക്കുള്ള മൊറോക്കൻ അംബാസഡർ റജെ നജി മെക്വാ പങ്കെടുത്തിരിന്നു. അറബ് മുസ്ലിം ലോകത്ത് ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോ എപ്പോഴും സംവാദങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നുവെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. എല്ലാ സമാധാന ശ്രമങ്ങൾക്കും രാജ്യം ഭരിക്കുന്ന മുഹമ്മദ് നാലാമൻ രാജാവിന്റെ പിന്തുണയുണ്ടെന്നും, ഇത് ലോകത്തിന് മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചതും, രാജ്യത്തെ ജനങ്ങൾ സമാധാനമായി സഹവർത്തിത്വത്തോടെ ജീവിക്കുന്നതും മുഹമ്മദ് നാലാമൻ രാജാവിന്റെ മതാന്തര സംവാദങ്ങളുടെ ഉദാഹരണമാണെന്ന് കർദ്ദിനാൾ റൊമേറോ തന്റെ സന്ദേശത്തിൽ പറഞ്ഞു. റാബാത്തിൽ ആരംഭിച്ച എക്യൂമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തന വിജയത്തെ പറ്റിയും അദ്ദേഹം പരാമർശിച്ചു. സ്പെയിനിൽ ജനിച്ച സലേഷ്യൻ സഭാംഗമായ റൊമേറോ 2019 ഒക്ടോബർ മാസമാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. കോവിഡ് വ്യാപന സമയത്ത് ദുര്‍ബലര്‍ക്ക് വേണ്ടി അദ്ദേഹം സ്വരമുയര്‍ത്തിയതും മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ഇടപെടലുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൊറോക്കയിലെ ജനസംഖ്യയുടെ 0.1 ശതമാനത്തിൽ താഴെ മാത്രമാണ് കത്തോലിക്ക വിശ്വാസികളുള്ളത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക