Arts
ബോക്സോഫീസ് കീഴടക്കി “ക്രിസ്മസ് വിത്ത് ദി ചോസണ്‍: ദി മെസഞ്ചര്‍” മുന്നോട്ട്
പ്രവാചകശബ്ദം 11-12-2021 - Saturday
ന്യൂയോര്‍ക്ക്: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ക്രിസ്തുവിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ‘ദി ചോസണ്‍’ എന്ന ടെലിവിഷന്‍ പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ ക്രിസ്തുമസിനോടനുബന്ധിച്ച് തീയേറ്ററുകളില്‍ റിലീസ് ചെയ്ത “ക്രിസ്മസ് വിത്ത് ദി ചോസണ്‍: ദി മെസഞ്ചര്‍” ബോക്സോഫീസില്‍ വന്‍ ഹിറ്റ്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ ബോക്സ് ഓഫീസ് പട്ടികയില്‍ രണ്ടാമതെത്തിയത് ഈ ദൃശ്യാവിഷ്ക്കാരമാണ്. ‘ദി ചോസണ്‍’ സ്പെഷ്യല്‍ എന്ന വിശേഷണത്തോടെ ഡിസംബര്‍ 1ന് അമേരിക്കയിലെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്ത എപ്പിസോഡ് ഇതിനോടകം തന്നെ 1.14 കോടി ഡോളര്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രേക്ഷകരുള്ള ടെലിവിഷന്‍ പരമ്പരയായ ദി ചോസണിന്റെ ആരാധകര്‍ തന്നെയാണ് സിനിമയും ഹിറ്റാക്കിയിരിക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റേയും വീക്ഷണകോണില്‍ നിന്നുകൊണ്ട് യേശുവിന്റെ ജനനത്തെ കുറിച്ച് പറയുന്ന ‘ക്രിസ്തുമസ് വിത്ത് ദി ചോസണ്‍: ദി മെസഞ്ചര്‍’ അക്ഷരാര്‍ത്ഥത്തില്‍ ടെലിവിഷന്‍ പരമ്പരയുടെ ആരാധകര്‍ക്കുള്ള ക്രിസ്തുമസ് സമ്മാനമായി മാറുകയാണ്. സിനിമയുടെ തിരക്കഥയും, നിര്‍മ്മാണവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടെലിവിഷന്‍ പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് തന്നെയാണ്.സിനിമയുടെ തിരക്കഥയും, നിര്‍മ്മാണവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടെലിവിഷന്‍ പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് തന്നെയാണ്.
സിനിമകളുടെ കളക്ഷന്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ബോക്സോഫീസ്മോജോ.കോം’ എന്ന സൈറ്റില്‍ പറയുന്നതനുസരിച്ച് ‘എന്‍കാന്റോ’, ‘ഗോസ്റ്റ്ബസ്റ്റേഴ്സ്: ആഫ്റ്റര്‍ ലൈഫ്’, ‘ഹൗസ് ഓഫ് ഗുച്ചി’ എന്നീ സിനിമകള്‍ കഴിഞ്ഞാല്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ അമേരിക്കയില്‍ ഏറ്റവുമധികം വരുമാനം നേടിയ ദൃശ്യാവിഷ്ക്കാരം ‘ക്രിസ്മസ് വിത്ത് ദി ചോസണ്‍: ദി മെസഞ്ചര്‍’ ആണ്. ‘ഫാത്തോം ഇവന്റ്സ്’ ആണ് സിനിമയുടെ വിതരണക്കാര്‍. അമേരിക്കയിലെമ്പാടുമുള്ള 1,700-ലധികം തിയേറ്ററുകളില്‍ ഡിസംബര്‍ 16 വരെ പ്രദര്‍ശിപ്പിക്കുമെന്ന് വിതരണക്കാരുടെ വെബ്സൈറ്റില്‍ പറയുന്നു.
ഈ പ്രത്യേക ക്രിസ്തുമസ് പതിപ്പ് കൂടുതല്‍ ആരാധകരെ തൃപ്തിപ്പെടുത്താനും ജനങ്ങളെ തിയറ്ററുകളിലേക്ക് തിരികെ എത്തിക്കുവാനുമുള്ള ഒരു ശ്രമമായിരുന്നെന്നു ‘ഡെസേര്‍ട്ട് ന്യൂസ്’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡാളസ് പറഞ്ഞിരുന്നു. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ എന്ന പരമ്പര അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക