News - 2025

ചുവന്ന ബലൂണും പിറന്നാള്‍ ഗാനങ്ങളുമായി കുട്ടികളെത്തി: വീണ്ടും പാപ്പയുടെ ജന്മദിനാഘോഷം

പ്രവാചകശബ്ദം 20-12-2021 - Monday

വത്തിക്കാന്‍ സിറ്റി:വത്തിക്കാനിലെ ചാരിറ്റബിള്‍ പീഡിയാട്രിക് ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളായ കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ജന്മദിനാഘോഷം. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിവരുന്ന വത്തിക്കാനിലെ സാന്താ മാര്‍ത്ത പീഡിയാട്രിക് ഡിസ്പെന്‍സറിയില്‍ ചികിത്സ തേടിയിട്ടുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും ഇന്നലെ ഞായറാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 17 വെള്ളിയാഴ്ചയായിരിന്നു പാപ്പയുടെ എണ്‍പത്തിയഞ്ചാമത് ജന്‍മദിനം.

ചുവന്ന ബലൂണുകളുമായി ജന്മദിനാശംസ ഗാനം പാടിക്കൊണ്ട് ഹാളിലേക്ക് പാപ്പയെ വരവേറ്റ കുട്ടികള്‍ ഒരു വലിയ കേക്ക് ജന്മദിന സമ്മാനമായി നല്‍കി. ഏതാണ്ട് ഒരു മണിക്കൂറോളം ആഘോഷങ്ങളില്‍ പങ്കെടുത്ത പാപ്പ കുട്ടികള്‍ അവതരിപ്പിച്ച പാട്ടും, ലഘുനാടകങ്ങളും ആസ്വദിച്ചു. മറ്റുള്ളവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പാപ്പ അവര്‍ക്ക് വിവരിച്ചു കൊടുത്തു. മറ്റുള്ളവരെ സ്നേഹിക്കുക എന്ന്‍ പറഞ്ഞാല്‍ അവര്‍ പറയുന്നത് അവരെ കാണുകയും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുക ചെയ്യുക എന്നതാണെന്നും നമ്മളെ ആവശ്യമുള്ള ഒരുപാട് പേരുണ്ടെന്നും പാപ്പ പറഞ്ഞു. സൈപ്രസില്‍ നിന്നും കൊണ്ടുവന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ചു കൊണ്ടായിരിന്നു പാപ്പ നേരത്തെ (ഡിസംബര്‍ 17-ന്) ജന്മദിനം ആഘോഷിച്ചത്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 722