News - 2025
ഫ്രാന്‍സില്‍ കത്തോലിക്ക ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ ആയുധധാരിയെ പിടികൂടി
പ്രവാചകശബ്ദം 24-12-2021 - Friday
പാരീസ്: ഫ്രാന്‍സിലെ പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള മെസോഅല്‍ഫോറിലെ സെന്റ് ആഗ്‌നസ് കത്തോലിക്കാ പള്ളിയില്‍ അതിക്രമിച്ചു കയറിയ ആയുധധാരിയായ ഒരാളെ പോലീസ് പിടികൂടി. ദേവാലയത്തിന് പുറത്തു കഠാരയ്ക്കു മൂര്‍ച്ചകൂട്ടിക്കൊണ്ടിരുന്ന ഇയാള്‍ നേരത്തെ വഴിപോക്കരുടെ നേരെ വധഭീഷണി മുഴക്കിയിരിന്നു. പോലീസെത്തി പള്ളിയ്ക്കകത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏതാനും വിശ്വാസികള്‍ മാത്രമാണ് ഈ സമയത്ത് ദേവാലയത്തില്‍ ഉണ്ടായിരിന്നത്.
നിരവധി പോക്കറ്റുകള്‍ ഉള്ള വസ്ത്രം ധരിച്ചിരുന്ന ഇയാളില്‍നിന്ന് പല വിചിത്രവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിപ്പരിസരത്ത് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. അതിക്രമിച്ചു കടന്നയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സില്‍ സമീപകാലത്തായി ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണവും വിശ്വാസികള്‍ക്ക് നേരെ ഭീഷണിയുമായി നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക