News - 2024
നാളെ 16 നവജാതശിശുക്കൾക്ക് ഫ്രാന്‍സിസ് പാപ്പ മാമ്മോദിസ നല്‍കും
പ്രവാചകശബ്ദം 08-01-2022 - Saturday
വത്തിക്കാന്‍ സിറ്റി: കർത്താവിൻറെ ജ്ഞാനസ്നാനത്തിരുന്നാളിനോട് അനുബന്ധിച്ച് 16 നവജാതശിശുക്കൾക്ക് ഫ്രാന്‍സിസ് പാപ്പ ജ്ഞാനസ്നാനം നല്കും. വത്തിക്കാനിൽ സിസ്റ്റൈൻ ചാപ്പലില്‍വെച്ചായിരിക്കും മാമ്മോദീസായും ദിവ്യബലിയും നടക്കുക. പ്രാദേശിക സമയം രാവിലെ 9.30-ന്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് തിരുക്കർമ്മം) ആരംഭിക്കും. വത്തിക്കാനിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളാണ് പത്രോസിന്റെ പിന്‍ഗാമിയില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിക്കുക.
1981 ജനുവരി 11-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് വിശുദ്ധ സിംഹാസനത്തിലെയും റോമൻ കൂരിയയിലെയും ജീവനക്കാരുടെ മക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കുന്ന പാരമ്പര്യം ആരംഭിച്ചത്. തുടക്കത്തിൽ, അപ്പസ്തോലിക് കൊട്ടാരത്തിലെ പോളിൻ ചാപ്പലിലും പിന്നീട് 1983 മുതൽ സിസ്റ്റൈൻ ചാപ്പലിലും ചടങ്ങുകൾ നടന്നുവരികയാണ്. കഴിഞ്ഞവർഷം, (2021-ൽ), കോവിഡ് 19 മഹാമാരി രൂക്ഷമായിരുന്ന പശ്ചാത്തലത്തിൽ പാപ്പ ഇത് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നു പാപ്പായില്‍നിന്ന് കൂദാശ സ്വീകരിക്കാന്‍ പേരു നല്കിയിരുന്ന കുട്ടികളുടെ ജ്ഞാനസ്നാനം, വത്തിക്കാൻറെ നിർദ്ദേശാനുസാരണം, അവരവരുടെ ഇടവകകളിൽ തന്നെ നടത്തുകയായിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക