News - 2024

നാം ദൈവമക്കളായി തീര്‍ന്ന മാമ്മോദീസാ തീയതി മറക്കരുത്, അറിയില്ലെങ്കില്‍ മുതിര്‍ന്നവരോട് ചോദിക്കണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 10-01-2022 - Monday

വത്തിക്കാന്‍ സിറ്റി: ദൈവജനത്തിലെ അംഗങ്ങളെന്ന നിലയിൽ പിതാവിൻറെ പ്രിയപ്പെട്ട മക്കളായി നമ്മെ മാറ്റിയ മാമ്മോദീസാ ദിനം നാം മറക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച കർത്താവിൻറെ മാമ്മോദീസാത്തിരുന്നാളിൽ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മാമ്മോദീസ നമ്മുടെ പുനർജന്മമാണെന്നും അത് ആഘോഷിക്കാനും കർത്താവിന് നന്ദി പറയാനുമായി ആ തീയതി ഓർത്തുവയ്ക്കണമെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

നമ്മുടെ മാമ്മോദീസാ തീയതി നാം മറക്കരുത്! ഞാൻ ഇപ്പോൾ നിങ്ങളോട് ഓരോരുത്തരോടും ചോദിക്കുകയാണെങ്കിൽ: നിങ്ങളുടെ മാമ്മോദീസാ തീയതി ഏതാണ്? ചിലർക്ക് അത് ഓർമ്മയില്ലായിരിക്കാം. നമ്മുടെ മാമോദീസാ തീയതി ഓർക്കുകയെന്നത് മനോഹരമായ ഒരു കാര്യമാണ്, കാരണം ഇത് നമ്മുടെ പുനർജന്മമാണ്, യേശുവിനോടൊപ്പം നാം ദൈവമക്കളായ നിമിഷം. നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ - നിങ്ങൾക്കറിയില്ലെങ്കിൽ - നിങ്ങളുടെ അമ്മയോടോ അമ്മായിയോടോ മുത്തശ്ശീമുത്തശ്ശന്മാരോടൊ ചോദിക്കുക: "ഞാൻ എപ്പോഴാണ് സ്നാനമേറ്റത്?", ആഘോഷിക്കാനും കർത്താവിന് നന്ദി പറയാനുമായി ആ തീയതി ഓർത്തുവയ്ക്കുക.

തന്റെ സന്ദേശത്തില്‍ പ്രാര്‍ത്ഥനയുടെ ആന്തരികാര്‍ത്ഥങ്ങളെ കുറിച്ചും പാപ്പ വിവരിച്ചു. പ്രാർത്ഥന ഒരു മാന്ത്രിക ആചാരമോ മനഃപാഠമാക്കിയ മന്ത്രങ്ങളുടെ ആവർത്തനമോ അല്ലായെന്നും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും അവിടന്ന് നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണോ അത് ഗ്രഹിക്കാൻ കഴിയുന്നതിനുവേണ്ടി നമ്മിൽ പ്രവർത്തിക്കാൻ ദൈവത്തെ അനുവദിക്കുന്നതിനുള്ള വഴിയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മുന്നോട്ട് പോകാന്‍ കഴിയാത്ത പല സാഹചര്യങ്ങളിലും പ്രാർത്ഥന നമ്മെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും കാരണം അത് നമ്മെ ദൈവവുമായി ഒന്നിപ്പിക്കുകയും അവിടുന്നുമായുള്ള കൂടിക്കാഴ്ചയിലേക്കു നമ്മെ തുറക്കുകയും ചെയ്യുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »