News - 2025
മോൺ. തോമസ് ജെ നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 02-02-2022 - Wednesday
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ പരി. ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്‍റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽവച്ച് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പിതാവ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതേ സമയം റോമിലും വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായിട്ടുള്ള പ്രഖ്യാപനവും നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ സൂസൈ പാക്യം പിതാവിന്റെ 32- മത് മെത്രാഭിഷേക വാർഷികത്തോട് അനുബന്ധിച്ച് നടന്ന കൃതജ്ഞത ദിവ്യബലിയിലാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
കർദ്ദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ്, കൊല്ലം രൂപത മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി, പുനലൂർ മെത്രാൻ സിൽവസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ, വികാരി ജനറൽ മോൺ. സി. ജോസഫ്, രൂപത വൈദികർ, സിനഡ് അംഗങ്ങൾ എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു. 1964 നു ജെസയ്യൻ നെറ്റോയുടെയും ഇസബെല്ലാ നെറ്റോയുടെയും മകനായി ജനിച്ച ഫാ. തോമസ് നെറ്റോ 1989 ൽ വൈദീകനായി അഭിഷിക്തനായി. മുപ്പത്തിരണ്ട് വർഷമായി അതിരൂപതയുടെ വിവിധ അജപാലന ശുശ്രൂഷാ രംഗത്തു അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക