News

കാമറൂണ്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2,00,000 ഡോളര്‍ സമ്മാനിച്ച് ആഫ്രിക്കയിലെ ശതകോടീശ്വരന്‍

പ്രവാചകശബ്ദം 05-02-2022 - Saturday

യോണ്ടേ: ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് നേതൃത്വം നല്‍കുന്ന ദക്ഷിണാഫ്രിക്കന്‍ ശതകോടീശ്വരനായ പാട്രിസ് മോട്ട്സെപെ കാമറൂണ്‍ മെത്രാന്‍ സമിതിക്ക് രണ്ടു ലക്ഷം അമേരിക്കന്‍ ഡോളര്‍ സംഭാവനയായി നല്‍കി. ജനുവരി 16 ഞായറാഴ്ച യോണ്ടയിലെ സെന്റ്‌ ജോസഫ് ഇടവക ദേവാലയത്തിലെ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് മോട്ട്സെപെ സംഭാവന കൈമാറിയത്. താനൊരു ക്രൈസ്തവനാണെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും, പരിശീലനത്തിലും തനിക്ക് അഭിമാനമുണ്ടെന്നും സംഭാവന കൈമാറിയ ശേഷം അറുപതുകാരനായ പാട്രിസ് മോട്ട്സെപെ പറഞ്ഞു.

‘ഓള്‍ ആഫ്രിക്ക കപ്പ്‌ ഓഫ് നേഷന്‍സ്’ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ടാണ് മോട്ട്സെപ്പെ കാമറൂണില്‍ എത്തിയത്. യാവുണ്ട മെത്രാപ്പോലീത്ത ജീന്‍ എംബാര്‍ഗ വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ മോട്ട്സെപ്പെ കത്തോലിക്ക സ്ഥാപനങ്ങളില്‍ താന്‍ പഠിച്ചപ്പോഴുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. കത്തോലിക്കാ വൈദികര്‍ നല്‍കിയ മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും ഒരു നല്ല മനുഷ്യനായി തീരുവാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും മോട്ട്സെപ്പെ പറഞ്ഞു. ഫുട്ബോള്‍ കമ്പക്കാരനും, ആഫ്രിക്കയിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരില്‍ ഒരാളുമായ മോട്സെപ്പെ നല്‍കിയ സംഭാവന കാമറൂണ്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുക.

\പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 735