News - 2025
കുമ്പസാര അവഹേളന പരസ്യം: പ്രതിഷേധത്തിന് ഒടുവില്‍ മാപ്പ് പറഞ്ഞ് 'പൊട്ടാഫോ'യും വൈദികനും
പ്രവാചകശബ്ദം 08-02-2022 - Tuesday
കൊച്ചി: കുമ്പസാരത്തെ അവഹേളിച്ച് പരസ്യം പുറത്തിറക്കിയതിന്റെ പേരില്‍ വിവാദത്തിലായതിന് പിന്നാലെ ഖേദപ്രകടനവുമായി പൊട്ടാഫോ ഡെലിവറി ആപ്പ്. ഏതെങ്കിലും മതവിഭാഗത്തെയോ, വ്യക്തികളെയോ അവരുടെ വികാരങ്ങളെയോ വൃണപ്പെടുത്താൻ ഒരിക്കലും കമ്പനിയോ, അതിന്റെ പ്രവർത്തകരോ ഉദ്ദേശിച്ചിട്ടുള്ളതല്ലായെന്നും പരസ്യം വിശ്വാസിസമൂഹത്തിൽപെട്ടവർക്ക് വേദനയുണ്ടാക്കിയതായി അറിയുന്നതിനാൽ നിരുപാധികം പിൻവലിക്കുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരസ്യവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കുണ്ടായ വിഷമത്തിൽ കമ്പനി അതിയായി ഖേദിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ മാര്‍ത്തോമ സഭയിലെ വൈദികനായ ഫാ. റോബിന്‍ വര്‍ഗ്ഗീസ് ഇന്ന്‍ ക്ഷമാപണം നടത്തിയിരിന്നു. മനപ്പൂര്‍വ്വമല്ലെങ്കിലും തനിക്ക് തെറ്റ് പറ്റിയെന്നും കൂദാശകളെ ബഹുമാനിക്കുന്നുണ്ടെന്നും സഭാനേതൃത്വങ്ങളോടും പിതാക്കന്മാരോടും വൈദികരോടും വിശ്വാസി സമൂഹത്തോടും മാപ്പ് ചോദിക്കുകയാണെന്നും വൈദികന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. പരസ്യത്തിനെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്ന്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക