News - 2025
ആഫ്രിക്കയില്‍ കൊല്ലപ്പെട്ട വൈദികനെ അനുസ്മരിച്ച് പാപ്പ
പ്രവാചകശബ്ദം 18-02-2022 - Friday
വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കൊല്ലപ്പെട്ട ഓർഡർ ഓഫ് ക്ലറിക്സ് റെഗുലർ മൈനര്‍ സമൂഹാംഗമായ ഫാ. റിച്ചാർഡ് മസിവിയെ അനുസ്മരിച്ച് പാപ്പ. കഴിഞ്ഞ ദിവസം നടന്ന പൊതുകൂടിക്കാഴ്ച വേളയില്‍ പാപ്പ വൈദികനെ അനുസ്മരിക്കുകയായിരിന്നു. ഫെബ്രുവരി 2, സമർപ്പിത ദിനത്തിൽ 36 വയസ്സുള്ള ഫാ. റിച്ചാർഡ് മസിവി കസെറെക്ക, കന്യാബയോംഗയിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്, മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള തന്റെ ഇടവകയിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വടക്കുകിഴക്കൻ പ്രദേശമായ ലുബെറോയിൽവെച്ചാണ് ആയുധധാരികളാൽ കൊല്ലപ്പെട്ടത്.
ഭയാനകവും നിന്ദ്യവുമായ അക്രമത്തിന് ഇരയാണ് ഫാ. റിച്ചാർഡെന്നും അദ്ദേഹത്തിന്റെ വിയോഗം സന്യാസ സമൂഹത്തെയും കോംഗോയിലെ ക്രൈസ്തവ സമൂഹത്തെയും ക്രിസ്തുവിന്റെ സന്ദേശവാഹകരാകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തരുതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. 2019 ഫെബ്രുവരിയിലാണ് ഫാ. റിച്ചാർഡ് വൈദിക പട്ടം സ്വീകരിച്ചത്. 2021 ഒക്‌ടോബർ മുതൽ അദ്ദേഹം വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വരികയായിരിന്നു. വൈദികന്റെ ആകസ്മിക മരണത്തിന്റെ പശ്ചാത്തലത്തില്‍ ബ്യൂട്ടേംബോ-ബെനി രൂപതയില്‍ നവനാള്‍ നൊവേനയ്ക്കു ബിഷപ്പ് ആഹ്വാനം ചെയ്തിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക