News
"രോഗങ്ങള്‍ പാപത്തിന്റെ ഫലമോ?": തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി 23ാമത് ഓണ്‍ലൈന്‍ ക്ലാസ് നാളെ
പ്രവാചകശബ്ദം 18-02-2022 - Friday
പാലക്കാട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്മായരും അടക്കം നൂറുകണക്കിന് ആളുകള്‍ തത്സമയം പങ്കെടുത്തുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപത്തിമൂന്നാമത് ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഫെബ്രുവരി 19) ശനിയാഴ്ച നടക്കും. അനേകര്‍ക്ക് വിശ്വാസ വെളിച്ചം പകരുന്ന കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് ഇത്തവണയും ക്ലാസുകള്‍ നയിക്കുന്നത്.
പാപം ചെയ്താല്‍ രോഗം വരുമോ? രോഗങ്ങള്‍ പാപത്തിന്റെ ഫലമോ? വിശുദ്ധീകരണ ദൗത്യം മെത്രാന്മാര് എങ്ങനെയാണ് നിര്‍വ്വഹിക്കുന്നത്? വിശുദ്ധ കുര്‍ബാനയെ സംബന്ധിക്കുന്ന മെത്രാന്മാരുടെ അധികാരം എന്താണ്? വിശുദ്ധ കുര്‍ബാനയുടെ പരമാധികാരി എന്താണ്? തിരുസഭയിൽ മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന വിശുദ്ധീകരണ ദൗത്യമെന്ത്? അവ എപ്രകാരമാണ് നിർവ്വഹിക്കപ്പെടുന്നത്? മെത്രാന്മാര് ജനത്തെ വിശുദ്ധീകരിക്കുവാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്? വിശ്വാസ പ്രബോധനങ്ങളിൽ മാറ്റം വരുത്തുവാൻ മെത്രാന്മാർക്ക് അധികാരമില്ലെന്ന് പറയാൻ കാരണമെന്ത്? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും.
Zoom- ലൂടെ 'പ്രവാചകശബ്ദം' ഒരുക്കുന്ന ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. പഠനപരമ്പരയുടെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് പ്രാര്‍ത്ഥന തുടരുകയാണ്. നാളെ ശനിയാഴ്ച (19/02/22) ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും. കൃത്യം 6 മണിക്ക് തന്നെ ക്ലാസ് ആരംഭിക്കുന്നതാണ്.
➧ ZOOM LINK: https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09
➧ Meeting ID: 864 173 0546 ➧ Passcode: 3040
രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക