News - 2025

നോമ്പ് ആവശ്യത്തിലിരിക്കുന്നവരെ തേടിപ്പോകാനുള്ള സവിശേഷ സമയമെന്ന് പാപ്പ

പ്രവാചകശബ്ദം 15-03-2022 - Tuesday

റോം: ആവശ്യത്തിലിരിക്കുന്നവരെ ഒഴിവാക്കാനല്ല, പ്രത്യുത, തേടിപ്പോകാനുള്ള സവിശേഷ സമയമാണ് നോമ്പെന്നു ഫ്രാന്‍സിസ് മാർപാപ്പ. “നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടുകൂടി ഇന്ന് ചൊവ്വാഴ്‌ച (15/03/22) പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഓർമ്മിപ്പിച്ചിരിക്കുന്നത്. “ആവശ്യത്തിലിരിക്കുന്നവരെ ഒഴിവാക്കാനല്ല, അന്വേഷിക്കാനുള്ള അനുകുലസമയമാണ് നോമ്പ്; ഒരു നല്ല വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്നവരെ, അവഗണിക്കാനല്ല വിളിക്കാനുള്ള സമയം; ഏകാന്തത അനുഭവിക്കുന്നവരെ ഉപേക്ഷിക്കാനല്ല സന്ദർശിക്കാനുള്ള സമയം”- പാപ്പ ട്വിറ്ററിൽ കുറിച്ചു. വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് അടക്കം 9 ഭാഷകളില്‍ ലഭ്യമാണ്.


Related Articles »