News - 2025
പാപ്പയുടെ സന്ദർശനത്തിനായി പ്രാർത്ഥനയോടെ കോഗോയുടെ കാത്തിരിപ്പ്
പ്രവാചകശബ്ദം 17-05-2022 - Tuesday
കിക്വിറ്റ്: ജൂലൈ 2 മുതല്‍ 5 വരെ നടക്കുവാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ സന്ദർശനത്തിനു പ്രാർത്ഥനയോടെ കാത്തിരിപ്പുമായി വിശ്വാസി സമൂഹം. കോംഗോയിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പാപ്പയുടെ അപ്പസ്തോലിക സന്ദർശനം വലിയ ആനന്ദവേളയാണെന്ന് കിക്വിറ്റ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് തിമോത്തി മൻസിയായി പറഞ്ഞു. 37 വർഷത്തിനു ശേഷം രാജ്യത്തേക്കുള്ള പാപ്പയുടെ അപ്പസ്തോലിക പര്യടനത്തെക്കുറിച്ചുള്ള വാർത്ത തങ്ങൾ ആവേശത്തോടെയാണ് ശ്രവിച്ചതെന്നും വിശ്വാസത്തിൽ സ്ഥിരീകരിക്കാൻ ഒരു ഇടയൻ എന്ന നിലയിൽ പാപ്പ എത്തുമ്പോൾ തങ്ങൾ അനുഗ്രഹീതരാണെന്നും ബിഷപ്പ് പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പയുടെ വരവിനുള്ള ഒരുക്കത്തിൻറെ ഭാഗമായി എല്ലാ ദിവസവും ദിവ്യബലിയുടെ സമാപനത്തിൽ പ്രത്യേക പ്രാർത്ഥന വിശ്വാസികൾ ചൊല്ലുന്നുണ്ട്. രാജ്യത്തെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഇടയസന്ദർശനം വലിയ ആനന്ദവേളയാണെന്നും എന്നാൽ പാപ്പായെ അറിയാത്തവരുടെ കാര്യത്തിലാകട്ടെ ഇത് വലിയ ആകാംക്ഷയാണെന്നും ബിഷപ്പ് പറഞ്ഞു. സങ്കീർണ്ണമായ സംഘർഷങ്ങളും ഞെരുക്കങ്ങളും രാജ്യത്തെ അലട്ടുമ്പോള്‍ പാപ്പയുടെ സന്ദേശം സാന്ത്വനം പകരുമെന്നും ബിഷപ്പ് തിമോത്തി പ്രത്യാശ പ്രകടിപ്പിച്ചു.
1980ലും 1985ലും അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കോംഗോയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയിരിന്നു. 2018-ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കണക്കുകള്‍ പ്രകാരം കോംഗോയിലെ 96%വും ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ്. ഇതില്‍ 55% കത്തോലിക്കരാണുള്ളത്. കോംഗോ സന്ദര്‍ശനത്തിന് ശേഷം സുഡാന്‍ കൂടി സന്ദര്‍ശിക്കുന്ന രീതിയിലാണ് പാപ്പയുടെ പര്യടനം. ജൂലൈ 5-ന് ദക്ഷിണ സുഡാനിലേക്കു പാപ്പ യാത്ര തിരിക്കും. ദക്ഷിണ സുഡാനിലെ തലസ്ഥാനമായ ജൂബയിലാണ് പാപ്പ സന്ദര്‍ശനം നടത്തുക.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക