News - 2025
വിശുദ്ധ കുര്‍ബാന തീരാറായപ്പോള്‍ വെടിവെയ്പ്പ്, 20 മിനിറ്റ് ശബ്ദമടക്കി ഒളിച്ചിരിന്നു: ദാരുണ സംഭവം നടുക്കത്തോടെ വിവരിച്ച് നൈജീരിയന്‍ വൈദികൻ
പ്രവാചകശബ്ദം 06-06-2022 - Monday
ഒൺണ്ടോ (നൈജീരിയ): നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്തെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ ഇന്നലെ നടന്ന ക്രൂരമായ ആക്രമണത്തെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് ദേവാലയത്തിൽ ഉണ്ടായിരുന്ന വൈദികൻ. ആക്രമണം നടന്ന സമയത്ത് ദേവാലയത്തിൽ സന്നിഹിതനായിരുന്ന ഫാ. ആൻഡ്രൂ അബായോമിയാണ് ബിബിസി റിപ്പോര്‍ട്ടറോട് സംഭവത്തെ കുറിച്ച് വിവരിച്ചത്. വിശുദ്ധ കുർബാന ഏകദേശം തീരാറായപ്പോഴാണ് തീവ്രവാദികൾ ദേവാലയത്തിലേക്ക് ഇരച്ചുകയറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വെടിയൊച്ചയാണ് ആദ്യം കേട്ടത്. ഇതിനിടയിൽ തീവ്രവാദികൾ കാണാതെ ദേവാലയത്തിൽ തന്നെ താനും ഏതാനും ആളുകളും ഒളിച്ചിരുന്നു. 20 മിനിറ്റോളം തങ്ങൾ ലോക്ക് ചെയ്ത് ഇരുന്നുവെന്ന് ഫാ. ആൻഡ്രൂ അബായോമി പറഞ്ഞു.
അക്രമികൾ അവിടെനിന്ന് മടങ്ങിയെന്ന് അറിഞ്ഞപ്പോഴാണ് പുറത്തുവന്നത്. ഉടനെതന്നെ പരിക്കേറ്റ ആളുകളെ ആശുപത്രിയിലെത്തിച്ചു. രക്തം വാര്‍ന്ന് നിശ്ചലമായി കിടക്കുന്ന നിരവധി മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരിന്നു. ആക്രമണത്തെ ഹീനവും, പൈശാചികവുമെന്ന്‍ ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു വിശേഷിപ്പിച്ചിരിന്നു. ഇത് ഓവോയിൽ ഒരു കറുത്ത ഞായറാഴ്ചയാണ്. തങ്ങളുടെ ഹൃദയങ്ങൾ ഭാരപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ശത്രുക്കൾ അവിടുത്തെ സമാധാനത്തിനും, സ്വൈര്യത്തിനും നേരെ ആക്രമണം നടത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രൂപതാ മെത്രാനുമായി സംസാരിച്ചുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക