News - 2025
ക്രൈസ്തവ കൂട്ടക്കൊലയ്ക്കിടെ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഓവോ രൂപത
പ്രവാചകശബ്ദം 07-06-2022 - Tuesday
അബൂജ: പെന്തക്കുസ്താ തിരുനാള്‍ ദിനമായ ജൂണ്‍ 5-ന് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തിലെ ഓവോയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ സ്ഫോടക വസ്തുക്കളുമായെത്തിയ ആയുധധാരികളാല്‍ നിരപരാധികളായ ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി ഓവോ രൂപത. സംഭവത്തെ തുടര്‍ന്നു ആയുധധാരികള്‍ വൈദികരെ തട്ടിക്കൊണ്ടുപോയതായി ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരിന്നു. എന്നാല്‍ വൈദികരെ ആരും തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഒണ്‍ഡോ രൂപത അറിയിച്ചു.
നിരവധി പേര്‍ ദാരുണമായി കൊല്ലപ്പെടുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് രൂപത പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ വാര്‍ത്താ മാധ്യമമായ ‘ഏജന്‍സിയ ഫിദെസ്’ന് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. “വൈദികരും, മെത്രാന്മാരും സുരക്ഷിതരാണ്. അവരെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല”. വൈദികര്‍ തട്ടിക്കൊണ്ടു പോകപ്പെട്ടു എന്ന രീതിയില്‍ വ്യാപക പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇതില്‍ വ്യക്ത വരുത്തിക്കൊണ്ട് രൂപത രംഗത്തെത്തിയത്.
“നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രമായ നൈജീരിയയുടെ ചരിത്രത്തിലെ ഈ പ്രധാന നിമിഷത്തില്‍ സമാധാനവും, ശാന്തിയും പുനസ്ഥാപിക്കുന്നതിനായി നമുക്ക് ദൈവത്തിന്റെ ഇടപെടല്‍ തീര്‍ച്ചയായും ആവശ്യമാണ്”. വിശ്വാസികളോട് സംയമനം പാലിക്കുവാനും, നിയമത്തെ ബഹുമാനിക്കുവാനും, സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനും സാധാരണ പോലെ ജീവിക്കുവാനും ആവശ്യപ്പെട്ടുകൊണ്ടാണ് രൂപതയുടെ പ്രസ്താവന അവസാനിക്കുന്നത്. ദേവാലയ കെട്ടിടത്തിനകത്തു നിന്നും പുറത്തുനിന്നും ഒരേസമയം ഉണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം ഏറ്റവും ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക